മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ മൂന്ന് കൊച്ചു മിടുക്കികൾ സതേൺ ഇന്ത്യ സയൻസ് ഫെയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 21 മുതൽ 26 വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിലേക്ക് ആണ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മിന്ന ആൻ നിജോയ് യും സെബ്രീന സിവിയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അൽവീന ജോമോനും തെരഞ്ഞെടുക്കപ്പെട്ടത്. മിന്നായും സെബ്രീന യും ഗ്രൂപ്പിനത്തിലും അൽവീന individual ഇനത്തിലും ആണ് മത്സരിക്കുന്നത്. സതെൺ ഇന്ത്യ സയൻസ് ഫെയറില്‍ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ആണ്.
കഴിഞ്ഞ നവംബറിൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും ദേശീയ മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. കൂട്ടുകാരി ഡെവീന സിബിയുമായി ചേർന്ന് തയ്യാറാക്കിയ തൂണുകളിലൂടെ മാത്രം ഓടുന്ന ചക്രങ്ങൾ ഇല്ലാത്ത പാളങ്ങൾ ഇല്ലാത്ത മെട്രോയുടെ വർക്കിംഗ് മോഡൽ ആണ് അൽവീന ജോമോൻ ദേശീയ മത്സരത്തിൽ അവതരിപ്പിക്കുന്നത്. ഊർജ് ലാഭവും പരിസര മലിനീകരണത്തിലെ കുറവും നിർമ്മാണ ചെലവിലെ കുറവും ഇതിന്റെ മേന്മകളായി അൽവീന പറയുന്നു.
സംസ്ഥാന ശാസ്ത്രമേളയിൽ ഏറെ വാർത്ത പ്രാധാന്യം ലഭിച്ചതായിരുന്നു ഇവരുടെ പാളങ്ങൾ ഇല്ലാത്ത മെട്രോ.
ഫിസിക്സിലെ ഇലക്ട്രോ മാഗ്നിറ്റിസത്തിലെ
തത്വങ്ങൾ ഒരു പാർക്ക് രൂപത്തിൽ അവതരിപ്പിക്കാനാണ് സെബ്രീന യും മിന്നാ യും ഒരുങ്ങുന്നത്. ഇരുവരും രണ്ടാം വട്ടമാണ് സതേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുക്കുന്നത്.
ഇതോടെ ഈ വർഷം വിവിധ ശാസ്ത്ര മത്സരങ്ങളിലായി 5 കുട്ടികളെ ദേശീയ തലത്തിൽ മത്സരിപ്പിച്ച സ്കൂൾ എന്ന പേരും സ്കൂളിനെ തേടിയെത്തുകയാണ്.
സ്കൂളിലെ ശാസ്ത്ര അധ്യാപകരായ ജോബിൻ ജോസ്, ജെയിംസ് ഇ. ജെ., ജെയിൻ മേരി ആഗസ്റ്റിൻ എന്നിവരാണ് കുട്ടികളെ ദേശീയ മത്സരത്തിന് ഒരുക്കുന്നത്. ദേശീയതലത്തിൽ വരെ സ്കൂളിന്റെ പേര് എത്തിച്ച കുട്ടികളെ മാനേജർ ഫാദർ ജോസഫ് ഞാറക്കാട്ടിൽ, ഹെഡ്മിസ്ട്രസ് ലിന്റ എസ് പുതിയാപറമ്പിൽ, പിടിഎ പ്രസിഡണ്ട് റോബിൻ കരിപ്പാത്ത് എന്നിവർ കുട്ടികളെ അഭിനന്ദിച്ചു
0 Comments