മീനച്ചിൽ കാർഷിക വികസന ബാങ്കിൽ കുടിശ്ശിഖ അദാലത്തുകൾ


 മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്കിൽ ലേല നടപടികൾ നേരിടുന്ന വായ്പകളും കുടിശ്ശിഖയായ വായ്പകളും തീർപ്പാക്കുന്നതിന് ആകർഷകമായ  ഇളവുകളോടെ അദാലത്തുകൾ സംഘടിപ്പിക്കുന്നു.പലിശ നിരക്കിൽ കുറവുകൾ നൽകിയും, പിഴപലിശ പൂർണമായും ഒഴിവാക്കിയും, നിൽപ്പ് വായ്പകൾ ക്രമപ്പെടുത്തിയുമാണ് അദാലത്തുകൾ നടത്തപ്പെടുന്നത്. 


മരണപ്പെട്ട അംഗങ്ങളുടെ വായ്പകൾക്കും മാരക രോഗങ്ങൾ ബാധിച്ചവരുടെ വായ്പകൾക്കും പ്രത്യേകമായ ഇളവുകൾ അദാലത്തിൽ അനുവദിക്കും. ജനുവരി 23,24 തീയതികളിൽ ബാങ്കിന്റെ പാലായിലുള്ള ഹെഡ് ഓഫീസിലും, 27-ആം തീയതി ഈരാറ്റുപേട്ട ബ്രാഞ്ചിലും , 29-ആം തീയതി കുറവലങ്ങാട് ബ്രാഞ്ചിലുമാണ് അദാലത്തുകൾ സംഘടിപ്പിച്ചിരിക്കുന്നത്.


 ഫെബ്രുവരി 28 വരെയാണ് പ്രത്യേകമായ ഇളവുകൾക്ക് അർഹത ഉണ്ടായിരിക്കുന്നത്. അദാലത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കുടിശ്ശിഖക്കാർ തുടർനടപടികളിൽ നിന്ന് ഒഴിവാകണമെന്ന് ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ അഭ്യർത്ഥിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments