കാഞ്ഞിരമറ്റം അമ്പലംകടവില്‍ വച്ച് ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കുളിക്കാന്‍ ഇറങ്ങിയ മനോജ് അപ്രതീക്ഷിതമായി അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം കണ്ട് കടവില്‍ കുളിച്ചുകൊണ്ടിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ സമീപവാസിയും, നേവല്‍ ഉദ്യോഗസ്ഥനുമായ തച്ചുകുഴിയില്‍ കിരണ്‍ പുഴയിലേക്ക് ചാടി മനോജിനെ ഏതാനും മീറ്റര്‍ താഴെയുള്ള ചാലിക്കടവില്‍ എത്തിച്ചു.
അപ്പോഴേക്കും വിവരമറിക്ക് സംഭവ സ്ഥലത്ത് എത്തിയ തൊടുപുഴ അഗ്‌നി രക്ഷാ സേനയിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ സി.പി.ആര്‍ നല്‍കിക്കൊണ്ട് സേനയുടെ തന്നെ വാഹനത്തില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ: ഗീത. മക്കള്‍: ദേവദത്ത്, ദേവപ്രിയ
0 Comments