കേരളോത്സവത്തിൽ പാമ്പാടി ബ്ലോക്കിൽ മൂന്നാം തവണയും എലിക്കുളം പഞ്ചായത്തിനു വേണ്ടി എവറോളിംഗ് ട്രോഫി കരസ്ഥമാക്കുകയും ജില്ലാ തല മത്സരങ്ങളിൽ വിജയികളാവുകയും ചെയ്തവരെ പഞ്ചായത്തുകമ്മറ്റി അഭിനന്ദിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കേരളോത്സവം രക്ഷാധികാരി കെ.സി. സോണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സൂര്യമോൾ സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാംങ്കളം,അഖിൽ അപ്പുക്കുട്ടൻ,. മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ് ,ദീപ ശ്രീജേഷ്, വിവിധ രാഷ്ടീയ പാർട്ടികളെ പ്രതിനിധീകരിച്ച് ടോമി കപ്പിലുമാക്കൽ,
സജി കണിയാംപറമ്പിൽ , ജെയിംസ് പേഴുംതോട്ടം,സച്ചിൻ കളരിക്കൽ ,കേരളോത്സവത്തിന്റെ പഞ്ചായത്തുതല കോ-ഓർഡിനേറ്റർ ലിറ്റി എന്നിവർ സംസാരിച്ചു.മത്സര വിജയികൾക്ക്
efകേരളോത്സവത്തോടനുബന്ധിച്ചുള്ള . സർട്ടിഫിക്കറ്റും. ട്രോഫി കളുടെവിതരണവും , ചായ സൽക്കാരവും നടത്തി.
0 Comments