അങ്കണവാടി ജീവനക്കാർക്ക് ഒരു വർഷത്തിനുമേൽ പോഷൻ ട്രാക്കർ ജോലികൾക്കുള്ള ഇൻസെന്റീവും അങ്കണവാടികളിൽ സി.ബി. ഇ.( കമ്മ്യൂണിറ്റി .ബെയ്സ്ഡ് ഈവന്റ്സ് ) നടത്തുന്നതിന്റെ തുകയും ലഭിക്കാത്തതിനാൽ ജീവനക്കാർ ദുരിതത്തിൽ. 2023 ലും 2024ലും വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ പോലും ഇതുവരെനൽകിയിട്ടില്ല. അങ്കണവാടി വർക്കർക്കും ഹെൽപ്പർക്കും യഥാക്രമം 500 രൂപയും 250 രൂപയുമാണ് പ്രതിമാസം ഇൻസെന്റീവായി നൽകേണ്ടത്. ജീവനക്കാർ കയ്യിൽ നിന്ന് 250 രൂപ വീതം മുടക്കിയാണ് മാസത്തിൽ രണ്ട് സി.ബി. ഇ. നടത്തുന്നത്. ഇതിനു പുറമെ അങ്കണവാടിയിൽ ഉപയോഗിക്കുന്ന പാൽ,മുട്ട, പച്ചക്കറി എന്നിവയെല്ലാം ജീവനക്കാർ മുൻകൂർ കയ്യിൽ നിന്ന് പൈസ കൊടുത്ത് വാങ്ങിക്കുന്നത്.
ഇതിന്റെ തുകയും യഥാസമയം തിരികെ നൽകുന്നില്ല. എല്ലാ മാസവും പ്രോജക്ട് ആസ്ഥാനത്ത്നടക്കുന്ന അവലോകന മീറ്റിംഗിൽ പങ്കെടുക്കുന്നതിനുള്ള ടി.എ. മൂന്ന് വർഷമായി മുടങ്ങിയിട്ട്. ദൈനം ദിന പ്രവൃത്തികൾ രേഖപ്പെടുത്തുന്നതിന് നൽകിയിട്ടുള്ള ഫോണുംഗുണനിലവാരം ഇല്ലാത്തതാണ്.സ്വന്തം ഫോണിലാണ് ജീവനക്കാർ വിവരങ്ങൾ രേഖപ്പെടുത്തുന്നത്.തുച്ഛമായ ഓണറേറിയം മാസത്തിന്റെ പകുതി കഴിയുമ്പോൾ മൂന്ന് ഗഡുക്കളായാണ് ലഭിക്കുന്നത്.ജീവനക്കാർക്ക് മുടങ്ങിയ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ കോട്ടയംജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങൾഉടൻ നൽകാത്ത പക്ഷം സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹംപറഞ്ഞു. ജില്ലാ പ്രസിഡന്റ് ദീപ എസ്.നായർ അധ്യക്ഷതവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ്, സംസ്ഥാന സെക്രട്ടറി മിനി സെബാസ്റ്റ്യൻ, സി സി. ശാന്തമ്മ, പി.ബി. ലീലാമ്മ, കെ.കെ. അനിതകുമാരി, പി.കെ. തങ്കമ്മ, കെ.സി. സിജിമോൾ, പി.കെ.രമ, കെ.എച്ച്. മിനിമോൾ, ഓമന കുമാരി, കെ.പി.സീന എന്നിവർ പ്രസംഗിച്ചു.
0 Comments