മേലുകാവിൽ പുലി ഇറങ്ങിയതായി അഭ്യൂഹം..... പുലിയെ നേരിൽ കണ്ടതായി റബ്ബർ ടാപ്പിംഗ് തൊഴിലാളി തങ്കച്ചൻ......
സുനിൽ പാലാ
മേലുകാവ് പഞ്ചായത്തിലെ രണ്ടാം വാർഡായ വടക്കുംഭാഗം തോണിക്കല്ല് ഭാഗത്ത് ഇന്ന് പുലർച്ചെ 4.45 മണിയോടുകൂടിയാണ് രഞ്ജൻ എന്നയാളുടെ റബർ തോട്ടത്തിൽ പുലിയെ കണ്ടതായി അവിടെ ടാപ്പിംഗ് തൊഴിലാളിയായ തങ്കച്ചൻ പറയുന്നത് ..... തങ്കച്ചനുമായുള്ള സംസാരം ഇവിടെ കേൾക്കാം👇👇👇
വിവരം അറിഞ്ഞതിനെ തുടർന്ന് വാർഡ് മെമ്പർ പ്രസന്ന സോമൻ ( പ്രീതി ജേക്കബ്), മുൻ പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിൻ , മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് എന്നിവരെ വിവരമറിയിച്ചു.
ജനപ്രതിനിധികൾ വിവരമറിഞ്ഞ ഉടൻ സ്ഥലം സന്ദർശിച്ചു.
പുലിയെ കണ്ടതായുള്ള വാർത്ത അറിഞ്ഞതോടുകൂടി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.
0 Comments