ബൈക്ക് മതിലില്‍ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. കല്ലറ പെരുന്തുരുത്ത് തടിയമ്മേല്‍ ബാബുവിന്റെ മകന്‍ പ്രഫുല്‍ ബാബു(20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-ന് ഇടയാഴം-കല്ലറ റോഡില്‍ കുന്നുപുറം ഓയില്‍ പമ്പിന് സമീപമായിരുന്നു അപകടം. ചേര്‍ത്തല മാരാരിക്കുളം ബീച്ച് ഫെസ്റ്റ് കണ്ടശേഷം മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. പ്രഫുല്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. 


തലയടിച്ചു റോഡില്‍വീണ പ്രഫുലിനെ പിന്നാലെ ബൈക്കില്‍വന്ന സൃഹൃത്തുക്കള്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗ്‌ളരൂ കോളേജിലെ പാരാ മെഡിക്കല്‍ ഡയാലിസീസ് വിദ്യാര്‍ഥിയായിരുന്നു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വീട്ടിലേക്ക് എത്താന്‍ അര കീലോമീറ്റര്‍ ദൂരം മാത്രം അവശേഷിക്കെയാണ് പ്രഫുല്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ചത്. പോസ്റ്റുമോര്‍ത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. അമ്മ: വിജയമ്മ., സഹോദരി: രാധിക. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments