കാണക്കാരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം (കിങ്ങിണികൂട്ടം) നടന്നു.



കാണക്കാരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ആവിഷ്കരിച്ചിട്ടുളള പദ്ധതിയാണ് ഭിന്നശേഷി കലോത്സവം (കിങ്ങിണികൂട്ടം ) 2025 ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് സഹായകമായതും അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നതുമായ ഇനങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ നടത്തി എല്ലാ ഭിന്നശേഷിക്കാര്‍ക്കും  പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി ,. 


വെമ്പളളി യൂപീസ്ക്കൂളില്‍ വെച്ച് നടന്ന ഭിന്നശേഷി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 


ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്   ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍  ,ഉഴവൂര്‍ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലൗലിമോള്‍ വര്‍ഗ്ഗീസ് ,


 ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്‍സി സിറിയക് ,തമ്പി ജോസഫ് ,ശ്രീജ ഷിബു, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ശ്രീവിദ്യ എല്‍ എന്നിവര്‍ പ്രസംഗിച്ചു. സിനിമ റീല്‍സ് താരം ബേബി ജിയോണ ജിയോ ചടങ്ങില്‍ ആദരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments