കാവുംകണ്ടം ഇടവകയിൽ ഏകദിന സെമിനാർ നടത്തി


കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ ഡേവീസ് കെ മാത്യു കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ചു. കാവും കണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം സെമിനാർ ഉദ്ഘാടനം ചെയ്തു. 


" "ജീവിതം സുന്ദരമാക്കാൻ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ഓറിയന്റേഷൻ ക്ലാസിന് ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയിനർ ശ്രീ ജിജോ ചിറ്റടി നേതൃത്വം നൽകി. ഇടവകയിലെ കുടുംബങ്ങൾക്കായി നടത്തിയ ഫാമിലി ഓറിയന്റേഷൻ പ്രോഗ്രാമിൽ ധാരാളം പേർ പങ്കെടുത്തു. 


സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, സൗമ്യ മനപ്പുറത്ത്, ഡെന്നി മുണ്ടിയാവിൽ, നൈസ് തെക്കലഞ്ഞിയിൽ, ജോയ്സി ബിജു കോഴിക്കോട്ട്, അജിമോൾ പള്ളിക്കുന്നേൽ, ഷൈനി വട്ടക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments