കേരളത്തിലെ സഹകരണ ബാങ്കുകളുടെ വായ്പ കുടിശ്ശിക ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സഹകരണസംഘം രജിസ്ട്രാർ പുറപ്പെടുവിച്ചിരിക്കുന്ന സർക്കുലറിലെ പോരായ്മകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു .
സഹകരണ ബാങ്കുകളിലെ വായ്പക്കാരിൽ ഭൂരിഭാഗവും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർക്കും സാധാരണക്കാർക്കും കുടിശിക നിവാരണത്തിന് പുതിയ സർക്കുലർ പ്രയോജനപ്പെടുന്നില്ല. കുടിശികയായ വായ്പകൾ ഒറ്റത്തവണയായി മുതലും പലിശയും ഒരുമിച്ച് അടച്ച് തീർക്കണമെന്ന നിർദ്ദേശം പ്രായോഗികമല്ല. എന്നാൽ വായ്പയുടെ പലിശ മുഴുവൻ അടച്ച് വായ്പ പുതുക്കി വെക്കുന്നതിനുള്ള അനുവാദം നൽകിയാൽ കുടിശികക്കാർ അവസരം പ്രയോജനപ്പെടുത്തും.
കുടിശികയായിരിക്കുന്ന വായ്പകൾ ഒറ്റത്തവണയായി അടച്ചു തീർക്കുന്നവർക്ക് അഞ്ച് വർഷത്തേക്ക് .ഈ പദ്ധതിയുടെ ആനുകൂല്യമില്ല എന്ന നിർദ്ദേശവും അപ്രായോഗികമാണ്. കുടിശിക അടയ്ക്കാതെ തന്നെ ഇടപാടുകാർ സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിന് ഈ നിർദ്ദേശം കാരണമാകും.
. ജപ്തി, ലേല നടപടികളെ നിയന്ത്രിക്കുന്നത് താലൂക്ക് അസി. രജിസ്ട്രാർ നിയോഗിക്കുന്ന സെയിൽ ഓഫീസർമാരാണ്. വസ്തുലേലം കഴിഞ്ഞാൽ 30 ദിവസത്തിനകം ഡിപ്പാർട്ടുമെന്റ് അംഗീകാരം നൽകണമെന്ന വ്യവസ്ഥ ലംഘിച്ച് തുടർ നടപടികൾ അകാരണമായി നീട്ടു കൊണ്ടുപോകുന്നു. വസ്തു ലേലം കഴിഞ്ഞുളള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്..
വലിയ പ്രതിസന്ധി നേരിടുന്ന സഹകരണ മേഖലയെ രക്ഷിക്കാൻ ഈ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പൂവരണി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്പ്രൊഫ. എം.എം എബ്രാഹം, സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് നിവേദനം നൽകി.
0 Comments