പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് ചേർപ്പുങ്കൽ പാലത്തിൽ നിന്ന് ഇയാൾ മീനച്ചിലാറ്റിലേക്ക് ചാടിയത്. ഉടൻതന്നെ നാട്ടുകാർ വെള്ളത്തിൽ ഇറങ്ങിരക്ഷപ്പെടുത്തി മാർസ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 60 വയസ്സ് തോന്നിക്കുന്ന പുരുഷനാണ്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മെയിൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments