നിൽക്കുന്ന സംസ്ക്കാരം പകർന്നു നൽകിയ എഴുത്തുകാരനാണ് ജോൺ കച്ചിറ മറ്റമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .....ആര്‍.വി. തോമസ് പുരസ്‌കാരം ജോണ്‍ കച്ചിറമറ്റത്തിന് സമ്മാനിച്ചു......
സ്വന്തം ലേഖകൻ
പ്രമുഖ സ്വാതന്ത്രസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍.വി.തോമസിന്റെ സ്മരണാര്‍ഥം സംശുദ്ധ പൊതുപ്രവര്‍ത്തനത്തിന് ആര്‍.വി. സ്മാരകസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍.വി.തോമസ് പുരസ്‌കാരം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രമുഖ ചരിത്രകാരനും കാല്‍ നൂറ്റാണ്ടുകാലം കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന ജോണ്‍ കച്ചിറമറ്റത്തിന് സമ്മാനിച്ചു.
പൊതുപ്രവര്‍ത്തന രംഗത്തിന് നവോന്‌മേഷം പകരാന്‍ ആര്‍.വി.എന്ന രണ്ടക്ഷരത്തിന് കഴിയുമെന്നും ശുദ്ധമായ രാഷ്ട്രീയവും ആത്മീയതയും ധാര്‍മ്മികതയും ജീവിതത്തിന്റെ അടിവേരുകളായി സ്വീകരിച്ച അദ്ദേഹം പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ക്ക് മരണമില്ലെന്നും ബിഷപ്പ് പറഞ്ഞു. ജോണ്‍ കച്ചിറമറ്റത്തിന് പുരസ്‌ക്കാരം സമ്മാനിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും നില്‍ക്കുന്ന സംസ്‌കാരം നമുക്ക് പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ കച്ചിറമറ്റമെന്നും അദ്ദേഹം ചരിത്രത്തിന്റെ പാത്രിയാര്‍ക്കീസാണെന്നും ബിഷപ്പ് പറഞ്ഞു.
ആര്‍.വി.തോമസിന്റെ എഴുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന സമ്മേളനത്തിന് ആര്‍.വി. സ്മാരകസമിതി പ്രസിഡന്റ് ഡോ.സിറിയക് തോമസ് അധ്യക്ഷത വഹിച്ചു.
കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ ആര്‍.വി. തോമസ് സ്മാരക പ്രഭാഷണവും രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്‍ മുഖ്യപ്രഭാഷണവും നടത്തി. തോമസ് ആര്‍ വി ജോസ് പ്രശസ്തിപത്ര പാരായണം നടത്തി. ഡോ.സാബു ഡി മാത്യു സ്വാഗതവും ഡോ.കെ.കെ.ജോസ് കൃതജ്ഞതയും പറഞ്ഞു.
0 Comments