പൂവരണി പള്ളിയിലെ ഈശോയുടെ തിരുഹൃദയ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...... വീഡിയോ ഈ വാർത്തയോടൊപ്പം.....


പൂവരണി പള്ളിയിലെ ഈശോയുടെ തിരുഹൃദയ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു...... 

നാളെ മുതൽ 26 വരെ തീയതികളിൽ ആണ് പ്രധാനമായും തിരുനാൾ നടക്കുന്നത്. നാളെ വൈകിട്ട് 4. 30ന് കൊടിയേറ്റ് നടക്കും.

വീഡിയോ ഇവിടെ കാണാം 👇👇👇


 4.45 ന് സീറോ മലബാർ സഭ കുരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. രാത്രി ഏഴിന് പത്തനംതിട്ട ഒറിജിനൽസിന്റെ ഗാനമേള നടക്കും പ്രശസ്ത പിന്നണിഗായകരായ പ്രകാശ് പുത്തൂരും അന്ന ബേബിയും ഗാനമേള നയിക്കും.


 24 ന് രാത്രി ഏഴിന് ഇടവക അംഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. 25ന് വൈകിട്ട് 6 ന് ജപമാല പ്രദക്ഷിണം. ചുള്ളൻസ് ചേർത്തലയുടെയും സവാന ബാൻ്റ് കൊച്ചിയുടെയും 30 കലാകാരന്മാർ അവതരിപ്പിക്കുന്ന ഫ്യൂഷൻ അരങ്ങേറും.


 26ന് രാവിലെ 9 .45 പാലാ രൂപതാ  മുൻ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ  തിരുനാൾ റാസ അർപ്പിക്കും . വൈകിട്ട് നാലിന് തിരുനാൾ കുർബാന. 6- ന് പ്രദക്ഷിണം' 8.15 ന് പ്രദക്ഷിണം പള്ളിയിലേക്ക് .


 തുടർന്ന് സ്നേഹവിരുന്നുമുണ്ട്.  പത്രസമ്മേളനത്തിൽ തിരുനാൾ ആഘോഷ കമ്മിറ്റി ചെയർമാൻ ജോസ് കെ രാജു കാഞ്ഞമല, ബെന്നി ഗണപതിപ്ലാക്കൽ, ജോസഫ് ജി. ടോം ഗണപതിപ്ലാക്കൽ, സുരേഷ് ജോർജ് പാലക്കൽ എന്നിവർ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments