കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹന് പാലായ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ പരിക്ക്




കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി  പി.വി.മോഹന് വാഹനാപകടത്തില്‍ പരിക്ക്.  
 
പാലായ്ക്ക് സമീപം  ചക്കാമ്പുഴയില്‍ വച്ചാണ്  അപകടമുണ്ടായത്.  മോഹന്റെ കാലിന് ഒടിവുണ്ട്.  പാലാ മരിയന്‍ സെന്റര്‍ ഹോസ്പിറ്റലില്‍  ചികിത്സയിലാണ് അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനത്തിന്റെ നേതൃത്വത്തിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
 
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ്  ഗോവയിലേക്ക് പോകാനായി പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു  അപകടമുണ്ടായത്.  എതിര്‍ ദിശയില്‍ നിന്ന് വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ്  കണ്ണിലേക്ക് അടിച്ചതോടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും കാര്‍ മതിലിലേക്ക് ഇടിച്ചുകയറുകയും ആണ് ഉണ്ടായതെന്ന് പറയപ്പെടുന്നു.
 
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം പി.വി. മോഹനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്ന് മാറ്റും.
 
 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments