ഇടുക്കി പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. ഇന്നലെ പുലർച്ചെയാണ് വിനോദസഞ്ചാരികളുടെ കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്... വീഡിയോ വാർത്തയോടൊപ്പം


ഇടുക്കി പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. 
ഇന്ന് പുലർച്ചെയാണ്  വിനോദസഞ്ചാരികളുടെ കാറിന്  മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. 
പ്രദേശത്ത് കുറച്ചുദിവസമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാക്കള്‍ കാറിൽ പോകുന്നതിനിടെ പെട്ടെന്ന് വലതുവശത്തുനിന്ന് കടുവ കാറിന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നു.

വീഡിയോ ഇവിടെ കാണാം 👇👇👇


കാറിന് മുന്നിലൂടെ മുന്നോട്ട് നീങ്ങിയ കടുവ മറുവശത്തേ തോട്ടത്തിലേക്ക് കയറി പോവുകയായിരുന്നു. കടുവയെ പെട്ടെന്ന് കണ്‍മുന്നിൽ കണ്ടതിന്‍റെ ഞെട്ടലിൽ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഒച്ചയെടുക്കുന്നതും വീഡിയോയിലുണ്ട്. കടുവയുടെ വീഡിയോയും ഉടനെ യുവാക്കള്‍ എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി കടുവയെ കണ്ടതിന്‍റെ ഞെട്ടലിലായിരുന്നു യുവാക്കള്‍.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments