മലങ്കര എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനോട് ചേര്‍ന്ന് ഒട്ടുപാല്‍ ഉണക്കുന്നതിനായി നിര്‍മ്മിച്ചിരുന്ന പുകപ്പുരക്ക് തീ പിടിച്ചു. ബുധനാഴ്ച 11. 20ന് ആണ് തീപിടുത്തം ഉണ്ടായത്. രണ്ടര ടണ്‍ ഒട്ടുപാലിന് ആണ് തീ പിടിച്ചത്. ആളിക്കത്തിയ തീയില്‍ നിന്നും അടുപ്പിനോട് ചേര്‍ന്നുള്ള ആറു മുറികളുള്ള ലയത്തിലേക്കും തീ പടര്‍ന്നു. അഞ്ചു മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു.
സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിലേക്കും അടുത്തുണ്ടായിരുന്ന രണ്ട് പ്ലാവിനും തീ പിടിച്ചിരുന്നു. തൊടുപുഴഫയര്‍ഫോഴ്‌സിന്റെ സംയോചിത നീക്കം അപകടത്തിന്റെ വ്യാപ്തി കുറച്ചു പെട്ടെന്ന് തീ അണച്ചതിനാല്‍ മറ്റുലയങ്ങളിലേക്ക് തീ പടര്‍ന്നില്ല. തൊടുപുഴ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്‍, എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ ജെയിംസ് പുന്നന്‍, ജയിസ് സാം ജോസ്, ശരത് എസ്, ടി.കെ വിവേക്, സന്ദീപ് വി.ബി, ജസ്റ്റിന്‍ ജോയ് ഇല്ലിക്കല്‍,
രാജീവ് ആര്‍ നായര്‍, കെ.എസ് അബ്ദുല്‍ നാസര്‍, പി.കെ ഷാജി എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്. മുട്ടം പോലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. നാട്ടുകാരും തൊഴിലാളികളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
0 Comments