പാറമട ലോബി ജലസംഭരണി തകർത്തെന്ന് ആരോപണം..... പ്രതിഷേധവുമായി കേരളാ കോൺഗ്രസ് എം. രംഗത്ത്



പാറമട ലോബി ജലസംഭരണി തകർത്തെന്ന് ആരോപണം..... പ്രതിഷേധവുമായി കേരളാ കോൺഗ്രസ് എം. രംഗത്ത്  

ഭരണങ്ങാനം പഞ്ചായത്ത് മൂന്നാം വാർഡ് ആലമറ്റത്ത് വർഷങ്ങളായി നിലനിൽക്കുന്ന പതിനായിരം ലിറ്റർ ജലസംഭരണശേഷിയുള്ള ടാങ്ക് സാമൂഹ്യവിരുദ്ധർ ജെ സി ബി ഉപയോഗിച്ച് തകർത്തുകളഞ്ഞതായി പരാതി.

 പ്രദേശത്തെ നാൽപത്തഞ്ചോളം കുടുംബങ്ങളിൽ ശുദ്ധജലം എത്തിക്കുന്ന ടാങ്കാണ് പുനർ നിർമ്മിക്കാൻ സാധിക്കാത്ത വിധം നശിപ്പിച്ചു കളഞ്ഞിരിക്കുന്നത്. വേനൽക്കാലത്ത് ശുദ്ധജലത്തിന് കടുത്ത ദൗർലഭ്യം നേരിടുന്ന പ്രദേശമാണ് ആലമറ്റം. 2014ൽ ജലസമൃദ്ധി കുടിവെള്ള പദ്ധതിക്ക് വേണ്ടി ജലനിധിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു നശിപ്പിക്കപ്പെട്ട ടാങ്ക് . 


പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട ടാങ്ക്  നിശ്ശേഷം തകർത്തു കളഞ്ഞിട്ടും മൗനം പാലിക്കുകയാണ് പഞ്ചായത്ത് അധികൃതർ എന്നാണാരോപണം.
പാറമട ലോബിയും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സംഭവത്തിന് പിന്നിലെന്ന് കേരള കോൺഗ്രസ് (എം) ആരോപിക്കുന്നു. ജലസംഭരണി തകർക്കപ്പെട്ടിട്ടും അതിനെതിരെ നിയമനടപടി സ്വീകരിക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. 


പഞ്ചായത്തിലെ ആലമറ്റം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അനധികൃതമായി കയ്യേറുവാനുള്ള പാറമട ലോബിയുടെ പരിശ്രമങ്ങൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ തങ്ങൾ നേരത്തേ തന്നെ പ്രതിഷേധം ഉയർത്തിയിരുന്നതായി കേരള കോൺഗ്രസ് (എം) നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 


ജലസംഭരണി തകർക്കപ്പെട്ടതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ച് നഷ്ടപരിഹാരം ഈടാക്കണമെന്ന് സ്ഥലം സന്ദർശിച്ച ആനന്ദ് ചെറുവള്ളിൽ, നിർമ്മല ജിമ്മി, ജോസ് കല്ലങ്കാ വുങ്കൽ, ഔസേപ്പച്ചൻ കുന്നുംപുറം, മാർട്ടിൻ കവിയിൽ, ഇ വി പ്രഭാകരൻ, ജ്യോതിഷ് പൂവത്തുങ്കൽ, ജോസഫ് കുന്നക്കാട്ട്, ടോമി പൊട്ടംപറമ്പിൽ, പാപ്പച്ചൻ ചിറയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments