മുണ്ടാങ്കൽ പള്ളിയിൽ തിരുനാളിന് കൊടിയേറി


 മുണ്ടാങ്കൽ പള്ളിയിലെ വി. ഡൊമിനിക്കിൻ്റെയും, വി. അന്തോനീസിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാൾ സംയുക്തമായി ആഘോഷിക്കുമെന്ന് തിരുനാൾ കമ്മിറ്റിക്കുവേണ്ടി പ്രൊഫ. പ്രമോദ് കാനാട്ട്, ജെസ്റ്റിൻ മണിയംമാക്കൽ, ജോയി മാത്യൂ ഓടയ്ക്കൽ, ബിജു കുന്നേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 


22ന് രാവിലെ 6.15 ന് പാട്ടു കുർബാന, നൊവേന, ലദീഞ്ഞ്, 10ന് ജപമാല, മധ്യസ്ഥ പ്രാർത്ഥന, 10.30 ന് കുർബാന, നൊവേന, ലദീഞ്ഞ്, വൈകിട്ട് 5ന് കുർബാന, നൊവേന, ലദീഞ്ഞ്. 23ന് രാവിലെ 5.45 ന് ജപമാല, 6.15ന് കുർബാന, നൊവേന, ലദീഞ്ഞ്, 10ന് ജപമാല, മധ്യസ്ഥ പ്രാർത്ഥന, 10.30 ന് കുർബാന, നൊവേന, ലദീഞ്ഞ്, വൈകിട്ട് 5 ന് കുർബാന, നൊവേന, ലദീഞ്ഞ്, 7ന് മെഗാഷോ - സാമ്പാസ് കൊച്ചി. 25 ന് 5.45 ന് ജപമാല, 6.15ന് കുർബാന, ലദീഞ്ഞ്, വൈകിട്ട് 4.15 ന് ചെണ്ടമേളം, ബാൻ്റുമേളം, 5ന് തിരുനാൾ പാട്ടുകുർബാന, 6.30ന് പ്രദക്ഷിണം, തുടർന്ന് ലദീഞ്ഞ്, പ്രസംഗം, 8.30ന് സമാപന പ്രാർത്ഥന.


26ന് രാവിലെ 6.00 ന് ജപമാല, 6.30 ന് തിരുസ്വരൂപങ്ങൾ പന്തലിൽ പ്രതിഷ്ഠിക്കും, 6.45ന് പാട്ടുകുർബാന, ലഭീഞ്ഞ്, സന്ദേശം- വികാരി ഫാ. ജോർജ് പഴേപറമ്പിൽ, വൈകിട്ട് 4.15ന് ചെണ്ടമേളം, ബാൻ്റുമേളം, 5.00 ന് തിരുനാൾ പാട്ടുകുർബാന - ഫാ. തോമസ് മണ്ണൂർ, 6.30ന് ചരിത്ര പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം പയപ്പാർ പന്തലിലേക്ക്. മതമൈത്രി വിളിച്ചോതുന്ന നയനാനന്ദകരമായ കാഴ്ച ഒരുക്കിയാണ് പയപ്പാറിൽ പ്രദക്ഷിണത്തെ സ്വീകരിക്കുന്നത്.
 പ്രദേശത്തെ ഹൈന്ദവ വിശ്വാസികളുടെ നേതൃത്വത്തിൽ നിലവിളക്ക് തെളിയിച്ചും, ആയിരക്കണക്കിന് ചിരാതുകൾ തെളിച്ചും, വഴിനീളെ പുഷ്പാലങ്കൃതമാക്കിയും പ്രദക്ഷിണത്തെ വരവേൽകും. ജാതിമത ഭേദമെന്യേ എല്ലാവരും ചേർന്ന് ദീപകാഴ്ച ഒരുക്കും.


 വിശുദ്ധർക്ക് നേർച്ചകാഴ്ചകൾ സമർപ്പിക്കും. തുടർന്ന് റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ലദീഞ്ഞ് അർപ്പിച്ച് സന്ദേശം നൽകും. 9ന് പള്ളിയിൽ സമാപന പ്രാർത്ഥന. 27ന് രാവിലെ 5.45ന് ജപമാല, 6.15ന് പാട്ടുകുർബാന, സിമിത്തേരി സന്ദർശനം.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments