സ്നേഹവീടിന്റെ താക്കോൽ കൈമാറി


ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ്  ചിറ്റിലപ്പിള്ളി  ഫൗണ്ടേഷനും  സംയുക്തമായി അകലകുന്നം പഞ്ചായത്തിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാന കർമം നടത്തി.


കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു .ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ്  കോർഡിനേറ്റർ ഡോ. സൂസമ്മ എ.പി, അകലകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ഞായർകുളം, വാർഡ് മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി . 


 കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ ജിബിൻ അലക്സ്,ഷെറിൻ ജോസഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കോളേജിലെ എൻ എസ് എസ് വോളണ്ടിയേഴ്സും ചടങ്ങിൽ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments