എന്‍.എസ്.എസ്. കിടങ്ങൂർ മേഖലാ സമ്മേളനം നാളെ


എന്‍.എസ്.എസ്. മീനച്ചില്‍ കിടങ്ങൂർ മേഖലാ സമ്മേളനം നാളെ നടക്കും.
മീനച്ചില്‍ താലൂക്കിലെ കരയോഗങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിച്ച് വിപുലീകരിക്കുന്നതിന്റെ ഭാഗമായി താലൂക്ക് യൂണിയനെ അഞ്ച് മേഖലകളായി തിരിച്ച് 'സുദൃഢം 2025' എന്ന പേരില്‍ മേഖലാ സമ്മേളനങ്ങള്‍ നടത്തുന്നത്. കരയോഗ വനിതാസമാജ, ബാലസമാജ, സ്വാശ്രയ സംഘപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുഴുവന്‍ സമുദായ അംഗങ്ങളും സമ്മേളനങ്ങളില്‍ പങ്കെടുക്കും.  

കിടങ്ങൂർ മേഖലാസമ്മേളനം എൻ.എസ്.എസ് ഹൈസെക്കണ്ടറിസ്കൂൾ  ഓഡിറ്റോറിയത്തിൽ 
2.30ന്  ചെയര്‍മാന്‍ മനോജ് ബി.നായര്‍  അധ്യക്ഷതയിൽ  
 ഗതാഗത വകുപ്പ് മന്ത്രി കെ .ബി  ഗണേഷ്‌കുമാർ   
(എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ, പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്)
 ഉദ്ഘാടനം ചെയ്യും. 

മുഖ്യ പ്രഭാഷണം അഡ്വക്കറ്റ് എസ്.മുരളീകൃഷ്ണൻ  (ചേർത്തല എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ്) നിർവഹിക്കും.


സമ്മേളന പ്രവർത്തനങ്ങൾക്ക് എൻ. ഗിരിഷ് കുമാർ  കുമ്മണ്ണൂർ   (കമ്മറ്റി അംഗം), രാജേഷ് മറ്റപ്പള്ളി വെളിയന്നൂർ, ,എന്‍.ഗോപകുമാര്‍, കെ.ഒ.വിജയകുമാര്‍, ഉണ്ണി  കുളപ്പുറം  എന്നിവര്‍ നേതൃത്വം നൽകും .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments