'എംടിയുടെ ആ കഥകളും സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു, 'കാഴ്ച' സംഭവിച്ചത് അങ്ങനെ



എംടി വാസുദേവന്‍നായരുടെ മറ്റ് കഥകളും സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നതായി സംവിധായകന്‍ ശ്യാമപ്രസാദ്. എംടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സീരിസിലെ 'കാഴ്ച' എന്ന സിനിമ സംവിധാനം ചെയ്തത് ശ്യാമപ്രസാദായിരുന്നു. ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. 'കാഴ്ച' താന്‍ തെരഞ്ഞെടുത്ത കഥയല്ലെന്നും തന്നിലേക്ക് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എംടിയില്‍ നിന്ന് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ചുരുക്കം ചില കൃതികള്‍ മാത്രമേയുള്ളൂ. 'മഞ്ഞ്' അത്തരത്തിലൊന്നാണ്. കാഴ്ചയില്‍ പാര്‍വ്വതി അവതരിപ്പിച്ച കഥാപാത്രമായ സുധയുടെ ആന്തരിക ലോകത്തെയാണ് കൂടുതല്‍ പുറത്തേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. കഥയില്‍ സുധയ്ക്ക് ഒരു എഴുത്തുകാരിയാകാനായിരുന്നു ആഗ്രഹം, ഞാന്‍ അതിനെ മറ്റ് സാധ്യതകളിലൂടെ കാണിക്കാന്‍ ശ്രമിച്ചു. അതിനെ സംഗീത രൂപത്തിലാക്കി. അങ്ങനെ കഥയില്‍ ഞാന്‍ വരുത്തിയ മാറ്റങ്ങള്‍ എംടിയുടെ അനുവാദത്തോടെയായിരുന്നു'- ശ്യാമപ്രസാദ് പറഞ്ഞു.

'നേരത്തെയും എംടിയുടെ ഒന്ന് രണ്ട് കൃതികള്‍ സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു. വിലാപ യാത്ര, പെരുമഴയുടെ പിറ്റേന്ന് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒരു തിരക്കഥ എഴുതിയിരുന്നു. ഇക്കാര്യം അദ്ദേഹത്തോടെ സംസാരിച്ചിരുന്നു, അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പക്ഷെ പറ്റിയ നിര്‍മ്മാതാവിനെ കിട്ടാത്തതുകൊണ്ട് ആ പ്രൊജക്ട് നടക്കാതെ പോയി. പിന്നെ അദ്ദേഹത്തിന്റെ തന്നെ 'ഷെര്‍ലക്ക്' എന്ന കഥ ഹ്രസ്വചിത്രമാക്കണമെന്ന് ആഗ്രഹിച്ചു. എംടി ഹിന്ദി പ്രോജക്റ്റിനായി ഉത്തരേന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവിനെ സമീപിച്ചിരുന്നതുകൊണ്ട് അതും നടന്നില്ല' ശ്യാമപ്രസാദ് പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments