മുട്ടം സഹകരണ ബാങ്കിൽ തീപ്പിടിത്തം; രേഖകൾ സുരക്ഷിതമെന്ന് ബാങ്ക് അധികൃതർ


  മുട്ടം സഹകരണ ബാങ്കിൽ രേഖകൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിന് തീപ്പിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 നായിരുന്നു സംഭവം. ബാങ്കിൻ്റെ പിൻ വശത്തുള്ള സ്റ്റോർ റൂമിൽ നിന്നുമാണ് ആദ്യം പുകയുയരുന്നത് കണ്ടത്. പിന്നീട് തീപ്പിടിക്കുകയായിരുന്നു. പഴയ രേഖകൾ സൂക്ഷിച്ചിരുന്ന റൂമിൽ നിന്നുമാണ് പുക ഉയർന്നത്. ഈ ഭാഗത്തേക്ക് ബാങ്ക് ജീവനക്കാർ സാധാരണ പോകാറില്ല. അതിനാൽ പുക ഉയർന്നത് ആദ്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല.  


 മൂലമറ്റത്തു നിന്നും തൊടുപുഴയിൽ നിന്നുമുള്ള 3 യൂണിറ്റ് അഗ്നി രക്ഷാസേനയുടെ വാഹനം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 


കാലപ്പഴക്കം ചെന്ന രേഖകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത് എന്നും അതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു. 


അഗ്നി രക്ഷാ സേനയിലെ 18 ജീവനക്കാർ ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഈ ബാങ്കിനെതിരെ ചില ആരോഗ്യപ്രശ്നങ്ങൾ നേരത്തെ ഉയർന്നീരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments