ഫയര്‍ സര്‍വ്വീസ് ഡ്രൈവേഴ്‌സ് ആന്റ്‌ മെക്കാനിക്‌സ് അസോസിയേഷന്‍ കോട്ടയം മേഖലാ സമ്മേളനം



ഫയര്‍ സര്‍വ്വീസിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ ഗ്രേഡ് പ്രമോഷന്റെ കാലാവധി കുറയ്ക്കുന്നതിനും റിസ്‌ക് അലവന്‍സ് ബേസിക്കിന്റെ പത്തു ശതമാനമാക്കണമെന്നും കേരളാ ഫയര്‍ സര്‍വ്വീസ് ഡ്രൈവേഴ്‌സ് & മെക്കാനിക്‌സ് അസോസിയേഷന്‍ കോട്ടയം മേഖലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. 

സമ്മേളനം മുന്‍ എം.പി. ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.മനോജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അനീഷ് ജി നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ലോനപ്പന്‍, സംസ്ഥാന ട്രഷറര്‍ ജോട്ടി ജോസഫ്, ജോയിന്റ് കൗണ്‍സില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി വി എസ് സൂരജ് എന്നിവര്‍ ആശംസ നേര്‍ന്നു.
 

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഗിരീഷ് കുമാര്‍ കെ.കെ. ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എന്‍ പ്രസാദ് ആശംസ നേര്‍ന്നു. പുതിയ മേഖലാ ഭാരവാഹികളായി കെ.കെ. രമാകാന്ത് (പ്രസിഡന്റ്), പി. മനോജ് പാലാ (സെക്രട്ടറി), സാഹില്‍ ഫിലിപ്പ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments