ളാലം ക്ഷേത്രോത്സവം ദേശക്കാഴ്ച ഭക്തിനിര്‍ഭരം....... കെ.ടി. യു. സി. എം ഓട്ടോ തൊഴിലാളികളുടെ സമർപ്പണമായി ശിങ്കാരി മേളം.....
പാലാ ളാലം മഹാദേവക്ഷേത്രത്തിലെ ഉത്സവഭാഗമായി ഇന്ന് വൈകിട്ട് രാമപുരം കവലയില്‍ ദേശക്കാഴ്ചയുടെ ഭാഗമായി കെ.ടി. യു.സി. എം. തൊഴിലാളികൾ ചേർന്ന് ശിങ്കാരി മേളം വഴിപാടായി സമർപ്പിച്ചു. ബി.എസ്.എന്‍.എല്‍. ജംഗ്ഷനിലും രാമപുരം കവലയിലുമാണ് എതിരേല്പ്.
രാമപുരം കവലയില്‍ പാലാ ടി.ബി. റോഡിലെ ഓട്ടോസ്റ്റാന്റിലെ കെ.ടി.യു.സി. (എം) യൂണിയന്‍ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഭഗവാന് ശിങ്കാരിമേളം സമര്‍പ്പിച്ചു.
നേതാക്കളായ ജോസു കുട്ടി പൂവേലിൽ, ഷിബു കാരമുള്ളിൽ, മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, യൂണിയൻ നേതാക്കളായ ഇ.കെ. ബിനു മഞ്ചാടി, സാജൻ, ടിനു തകിടിയേൽ, അനൂപ് കെ.വി., രാജീവ്, സോജൻ , തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശിങ്കാരിമേള സമർപ്പണം നടന്നത്. നെല്ലാപ്പാറ കേളിരംഗമാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ദീപം തെളിയിച്ചു. വൈകിട്ട് മാര്‍ക്കറ്റ് റോഡിലെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ദീപക്കാഴ്ചയും ഒരുക്കിയിരുന്നു.
13 നാണ് ആറാട്ടുത്സവം. അന്ന് വൈകിട്ട് 5 ന് പാലാ ളാലം പാലം ജംഗ്ഷനില്‍ ഭക്തിഗാന നാമാര്‍ച്ചനയുണ്ട്. രാത്രി 7 ന് ഗജരാജന്‍ മലയാലപ്പുഴ രാജനും മറ്റ് മുന്‍നിര ഗജവീരന്‍മാരും അണിനിരക്കുന്ന പ്രൗഢഗംഭീരമായ ആറാട്ട് എതിരേല്പ് നടക്കും. പൂരപ്രമാണി പത്മശ്രി പെരുവനം കുട്ടന്‍മാരാരും സംഘവും പാണ്ടിമേളവും അവതരിപ്പിക്കും.
0 Comments