ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വെള്ളിയാഴ്ച രോഗി ദിനാചരണ പ്രാർത്ഥന
ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ജനുവരി 10 വെള്ളി രോഗി ദിനമായി ആചരിക്കുന്നു.എല്ലാ മാസവും രണ്ടാം വെള്ളി രോഗികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിവരുന്നു. രാവിലെ 9 .30ന് ആരംഭിക്കുന്ന സൗഖ്യ ആരാധന 11. 30ന്റെ വിശുദ്ധ കുർബാനയോടെ അവസാനിക്കും.
രോഗികൾക്ക് കുമ്പസാരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും കൈവയ്പ്പ് പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. ഏവർക്കും പ്രത്യേകിച്ച് വാർദ്ധക്യത്തിലെത്തിയവർക്കും രോഗികളായി കഴിയുന്നവർക്കും രോഗവിമുക്തി പ്രാപിച്ചവർക്കും ഈ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.
പാദുവാ വികാരി റവ. .ഫാ. തോമസ് ഓലായത്തിൽ സൗഖ്യാരാധന നയിക്കും. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ നേതൃത്വം നൽകും.
0 Comments