മേലുകാവ് സെൻ്റ് തോമസ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ അധ്യാപകരെ ആദരിക്കലും നടത്തി.
മേലുകാവ് സെൻ്റ് തോമസ് സ്കൂളിലെ 1985-86 7 A ബാച്ചിലെ കുട്ടികളും അന്നത്തെ അധ്യാപകരും ഒത്തു കൂടി.
മേലുകാവ് പള്ളി വികാരി റവറൻ്റ് ഫാദർ ജോർജ് കാരംവേലിൽ ഉത്ഘാടനം നിർവ്വഹിച്ചു.
സെൻ്റ് തോമസ് സ്കൂൾ ഹെഡ് മാസ്റ്റർ ജോയ്സ് ജോർജ് അധ്യക്ഷത വഹിച്ചു. അധ്യാപകർ എല്ലാവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
നാൽപ്പതു വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ പൂർവ്വ വിദ്യാർത്ഥി കൾക്കും അധ്യാപകർക്കും ഒരു വേറിട്ട അനുഭവമായിരുന്നു. ഉച്ചക്ക് സ്നേഹ വിരുന്നിനു ശേഷം പരിപാടി അവസാനിച്ചു.
0 Comments