മൂലമറ്റം എസ് . എച്ച് . ഇംഗ്ലീ ഷ് മീഡിയം സ്കൂൾ പ്ലസ് ടു വിദ്യാർഥി ജഗത് കൃഷ്ണയ്ക്ക് ഉജ്ജ്വല ബാല്യം പുരസ്കാരം . സയൻസ് ഫെയറുകളിൽ തുടർച്ചയായി ജില്ലാ , സബ്ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടി . എ.ഐ.യുമായി ബന്ധപ്പെ ട്ട് നിർമിച്ച റോബോട്ടുകളുടെ മോഡലുകളാണ് ജഗത് കൃഷ്ണയ്ക്ക് സമ്മാനങ്ങൾ നേടിക്കൊടുത്തത് . സബ്ജില്ലയിൽ മൂന്നുവർഷം ജഗത്തിന്റെ മോഡലുകൾക്ക് എഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു .
ഈ വർഷം ഒന്നാം സ്ഥാനവും ജഗത്തിനായിരുന്നു . കായിക ഇനങ്ങളിലും പങ്കെടുത്തിട്ടുള്ള ജഗത് കൃഷ്ണ സ്നേഹഭവനുമായി ബന്ധപ്പെട്ട ജീവകാ രുണ്യ പ്രവർത്തനങ്ങളും നട ത്താറുണ്ട് . ഇലപ്പള്ളിയിലെ വ്യാപാരി തത്തയ്ക്കൽ ബി.ബിജുവിന്റെ മകനാണ് . അധ്യാപികയായ എസ്.ശ്രുതിയാണ് അമ്മ ( ഗവ . എച്ച്.എസ്.എസ് . പതിനാറാം കണ്ടം ) . സഹോദരൻ : ഭഗത് കൃഷ്‌ണ ( വിദ്യാർഥി , എസ്.എച്ച്.ഇംഗ്ലീ ഷ് മീഡിയം സ്കൂൾ , മൂലമറ്റം ) .
0 Comments