കാവടികള്‍ നിരന്നാടി, ഉഴവൂരും അരീക്കരയും ദേവസന്നിധിയായി.



കാവടികള്‍ നിരന്നാടി, ഉഴവൂരിന്റെ വീഥികള്‍ ദേവസന്നിധിയായി. കാവടി രഥഘോഷയാത്രയില്‍ അണിചേര്‍ന്നത് നൂറുകണക്കിന് ഭക്തര്‍.

അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മകരചതയ മഹോത്സവ ഭാഗമായി ഇന്നലെ സന്ധ്യയോടെയാണ് ഉഴവൂര്‍ ശ്രീനാരായണ നഗറില്‍ നിന്ന് (ഉഴവൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം) കവടി രഥഘോഷയാത്ര ആരംഭിച്ചത്. 
 


ആട്ടക്കാവടി, കൊട്ടക്കാവടി, ഗരുഢന്‍പറവ, മയൂരനൃത്തം, ദേവനൃത്തം, രഥം, പഞ്ചവാദ്യം, ശിങ്കാരിമേളം, നാദസ്വരമേളം, തെയ്യക്കോലം, ഉത്സവ ഫ്‌ളോട്ടുകള്‍, താലപ്പൊലികള്‍ എന്നിവ കാവടി രഥഘോഷയാത്രയ്ക്ക് അകമ്പടിയായി.

കാവടിരഥഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നശേഷം കാവടി വരവേല്പ് നടന്നു. നൃത്തനൃത്യങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് പള്ളിവേട്ട, അത്താഴമൂട്ട് എന്നിവ നടന്നു. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി ഘടനാനന്ദ നാദപാദ തീര്‍ത്ഥര്‍, പീതാംബരന്‍ ശാന്തികള്‍, അജയ് ശാന്തികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 
പരിപാടികള്‍ക്ക് ശാഖാ-ഉത്സവകമ്മറ്റി ഭാരവാഹികളായ അനീഷ് പുല്ലുവേലില്‍, രാമപുരം സി.റ്റി. രാജന്‍, സജീവ് വയല, കെ.വി. ഹരിദാസ്, രാജന്‍ വട്ടപ്പാറ, സാബു മൂലയില്‍, ഉഷ ഹരിദാസ്, ബിന്ദു പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇന്ന് ആറാട്ടുത്സവം നടക്കും. വൈകിട്ട് 5.30 ന് വെളിയന്നൂര്‍ പെരുമറ്റം മഹാദേവക്ഷേത്ര കുളക്കടവിലേക്ക് ആറാട്ടുപുറപ്പാട്, 6.45 ന് ആറാട്ട് വരവേല്പ്, 7 ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments