സുനില്‍ പാലാ
''അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ...'', ''കൊയ്ത്തുപാട്ടിന്റെ താളത്തില്‍ തുള്ളടീ ആലോലംകിളി തില്ലാന...'' തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജിയും ആറ് വീട്ടമ്മമാരും ചേര്‍ന്ന് തിരുവരങ്ങില്‍ തീര്‍ത്തത് കിടിലന്‍ ഡാന്‍സ്. വേദിയില്‍ സോളിയും കൂട്ടരും ചുവടുവച്ചപ്പോള്‍ സദസ്സിലിരുന്ന കാണികളും താളം ചവിട്ടി. ആകെപ്പാടെ ജോര്‍.
തലനാട് ശ്രീജ്ഞാനേശ്വര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് എസ്.എന്‍.ഡി.പി. യോഗം വനിതാസംഘം സംസ്ഥാന സമിതിയംഗം കൂടിയായ സോളി ഷാജിയും മറ്റ് ആറ് വീട്ടമ്മമാരും ചേര്‍ന്ന് നൃത്തച്ചുവടുകള്‍ വച്ചത്.

സോളി മുന്‍ ഡാന്‍സറും ബാലെ ആര്‍ട്ടിസ്റ്റുമാണ്. മറ്റ് വീട്ടമ്മമാരൊക്കെ ആദ്യമായി വേദിയിലേറുന്നവരാണ്. തലനാട് ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവ ഭാഗമായി നടത്തിയ മെഗാതിരുവാതിരയിലും ഇവര്‍ പങ്കെടുത്തു. സോളി ഷാജിയോടൊപ്പം രമ്യ രാജേഷ്, വിനീത മനോജ്, മഞ്ജു ഷിബു, അശ്വതി മനു, ജോളി ജ്യോതിസ്, ജിഷ അനില്‍ എന്നിവരാണ് കൊയ്ത്തുപാട്ടിനും സെമി ക്ലാസിക്കല്‍ ഗാനത്തിനും ചുവടുവച്ച് തിരുവരങ്ങ് കീഴടക്കിയത്.
കാണികളെ ഏറെ ആകര്‍ഷിച്ച രീതിയില്‍ നൃത്തച്ചുവടുകള്‍വച്ച സോളി ഷാജിയെയും സംഘത്തെയും മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കമ്മറ്റിയംഗങ്ങളായ സാബു പിഴക്, രാമപുരം സി.റ്റി. രാജന്‍, കെ.ആര്‍. ഷാജി, തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ തുടങ്ങിയവര്‍ അനുമോദിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments