കരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി സാജു വട്ടത്തേട്ട് തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫ് മുന്നണി ധാരണ പ്രകാരം കരൂർ പഞ്ചായത്തിന്റെ വൈസ് പ്രസിഡൻ്റായിരുന്ന ബെന്നി വർഗീസ് രാജിവെച്ചതിന് തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം നോമിനി ആയ കുടക്കച്ചിറ വെസ്റ്റ് പതിനഞ്ചാം വാർഡ് അംഗം സാജു വെട്ടത്തേട്ട് ഐക്യകഠേന തെരഞ്ഞെടുക്കപ്പെട്ടു.
മുൻപ് വലവൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും 2010- 15 കാലയളവിൽ കരൂർ പഞ്ചായത്ത് മെമ്പർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
0 Comments