32-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് ശോഭായാത്രയോടെ ഇന്ന് തുടക്കമാകും.
വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിലാണ് ഹിന്ദു സംഗമപരിപാടികള്‍ നടക്കുന്നത്. സ്വാമി വിവേകാനന്ദ ജയന്തി മുതല്‍ ആറ് ദിവസങ്ങളില്‍ സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, കുടുംബ സംഗമം എന്നിവ നടക്കും.
12 ന് വൈകിട്ട് 4.30ന് ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്ന ശോഭായാത്ര സംഗമ വേദിയില്‍ സമാപിക്കും.6ന് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തും. 6.30ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് സംഗമ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സേവാഭാരതിയുടെ പുതിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗവര്‍ണര്‍ നിര്‍വ്വഹിക്കും. അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനാകും. നടനും എഴുത്തുകാരനുമായ നന്ദകിഷോര്‍ വിവേകാനന്ദ സന്ദേശവും സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും നടത്തും. ഡോ.എന്‍.കെ. മഹാദേവന്‍, കെ.എന്‍. ആര്‍.നമ്പൂതിരി,അഡ്വ. ജി.അനീഷ് എന്നിവര്‍ സംസാരിക്കും.

13-ന് വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനത്തില്‍ സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണവും ഒ.എസ്. സതീഷ് മുഖ്യ പ്രഭാഷണവും നടത്തും. ഹിന്ദുമഹാ സംഗമം ഉപാദ്ധ്യക്ഷന്‍ കെ.എ.ഗോപിനാഥന്‍ അദ്ധ്യക്ഷനാകും. ചിത്ര സജി, അഖില അരുണ്‍ എന്നിവര്‍ സംസാരിക്കും.
14ന് വൈകിട്ട് 5.30ന് മകര സംക്രമ ദീപം തെളിയിക്കല്‍, 6.30ന് കുടുംബ സംഗമത്തില്‍ ഡോ.ജയലക്ഷ്മി അമ്മാള്‍ മുഖ്യ പ്രഭാഷണം നടത്തും. അനൂപ് വൈക്കം, മായ ജയരാജ് എന്നിവര്‍ സംസാരിക്കും.
15ന് വൈകിട്ട് 6.30നുള്ള സമ്മേളനത്തില്‍ ആശ പ്രദീപ്, ശങ്കു ടി. ദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. വെള്ളാപ്പാട് ഭഗവതി ക്ഷേത്ര സമിതി രക്ഷാധികാരി അഡ്വ.കെ.ആര്‍. ശ്രീനിവാസന്‍ അദ്ധ്യക്ഷനാകും. മഹേഷ് ചന്ദ്രന്‍, വിഷ്ണു ബിജു എന്നിവര്‍ സംസാരിക്കും.
16ന് സമാപന സമ്മേളനം നടക്കും. വൈകിട്ട് 4.30 മുതല്‍ ഭജന, 6.30ന് സമാപന സമ്മേളനത്തില്‍ സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ.എന്‍.കെ. മഹാദേവന്‍ അദ്ധ്യക്ഷനാകും. ഡോ.പി.ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്‌കാരം സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ഡോ.വി.നാരായണന് സമര്‍പ്പിക്കും. സേവാഭാരതി പുരസ്‌കാരം മനോരോഗികളുടെയും വയോജനങ്ങളുടെയും പുനരധിവാസ കേന്ദ്രമായ മരിയ സദനത്തിന്റെ ഡയറക്ടര്‍ സന്തോഷ് മരിയ സദനത്തിനും കായിക പുരസ്‌കാരം അര്‍ജുന്‍ എം.പട്ടേരിക്കും സമ്മാനിക്കും. ഡോ. വിനയകുമാര്‍, ഡോ. വി. രാധാലക്ഷ്മി എന്നിവരെ ആദരിക്കും. ഹിന്ദു മഹാസംഗമം ജനറല്‍ സെക്രട്ടറി സി.കെ. അശോകന്‍, ജനറല്‍ കണ്‍വീനര്‍ ഡോ. പി.സി.ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments