ളാലം മേജർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ശനിയാഴ്ച (4/01/2025) കൊടിയേറും. രാവിലെ 6.30 ന് കൊടിക്കുറയും കൊടിക്കയറും സമർപ്പിക്കും. 7 ന് പുരാണ പാരായണം, 9.30 ന് നാരായണീയ പാരായണം, 11 ന് ശ്രീഭൂതബലി, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 6.45 ന് തിരുവരങ്ങ് ഉദ്ഘാടനം, 7.45 പഞ്ചാലങ്കാര ക്രിയ, 8 ന് തന്ത്രി മുണ്ടക്കൊടി ഹരികൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി കടപ്ലാവിൽ ഇല്ലം ശ്രീകാന്ത് വാസുദേവൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ചുറ്റുവിളക്ക്. തിരുവരത്തിൽ വിനോദ് സൗപർണിയുടെ സോപാനസംഗീതം.
5 ന് രാവിലെ 4.30 മുതൽ പൂജകൾ, 8 ന് ശ്രീഭൂതബലി, 11 ന് ഉച്ചപൂജ, 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് തിരുവാതിരകളി, 8.30 ന് കൊടിക്കീഴിൽ വിളക്ക്. 6 ന് രാവിലെ വിശേഷാൽ പൂജകൾ, 8 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 6.30 ദീപാരാധന, ചുറ്റുവിളക്ക്, 7 ന് തിരുവാതിരകളി, 9 ന് വിളക്കിനെഴുന്നള്ളത്ത്.
7 ന് രാവിലെ 4.30 മുതൽ പതിവ് പൂജകൾ, 8 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് പുല്ലാംകുഴൽ ദ്വയം, 9 ന് വിളക്കിനെഴുന്നള്ളത്ത്.
8 ന് രാവിലെ പതിവ് പൂജകൾ, 8 ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5 ന് ദേശക്കാഴ്ച പുറപ്പാട്, വൈദ്യുതി ഭവൻ, ബിഎസ്എൻഎൽ ജംഗ്ഷൻ, ടൗൺ കരയോഗം ജംഗ്ഷൻ, വെള്ളപ്പാട് വനദുർഗ്ഗ ക്ഷേത്രം, മുരിക്കുംമ്പുഴ ദേവീക്ഷേത്രം, ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണവും സമൂഹ പറയും നടക്കും. 5.30 ന് രാമപുരം കവലയിൽ വ്യാപാരികളും ഡ്രൈവർമാരും ചേർന്ന് ഒരുക്കുന്ന ദീപ കാഴ്ച. 9.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 10 ന് വിളക്കിനെഴുന്നള്ളത്ത്.
9 ന് രാവിലെ വിശേഷാൽ പൂജകൾ, 8 ന് ശ്രീബലി എഴുന്നള്ളത്ത്, 8.45 ന് ഭരണി പൂജയും ഭരണിയൂട്ടും (അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ) തന്ത്രി കടയെക്കാൾ ഇല്ലത്ത് തൂഫൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 6.30ന് ദീപാരാധന ചുറ്റുവിളക്ക്, 6.45 ന് ഭഗവതി എഴുന്നള്ളത്ത്. 7.15 ന് കൊട്ടിപ്പാടി സേവ, 8 ന് തീർത്ഥം ഓർക്കസ്ട്ര പാലായുടെ ഗാനമേള, 10 ന് വിളക്കിനെഴുന്നള്ളത്ത്.
10 ന് രാവിലെ പതിവ് ചടങ്ങുകൾ, 8ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, 11 ന് വയലിൻ ഫ്യൂഷൻ സുമേഷ് പാലാ, ഉച്ചക്ക് 1ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 6.30 ന് എസ്എൻഡിപി യോഗം ടൗൺ ശാഖയുടെ എട്ടങ്ങാടി സമർപ്പണം. തുടർന്ന് ദീപാരാധന,ചുറ്റുവിളക്ക്. 7 ന് സാമ്പ്രദായക ഭജൻസ്, 10ന് വിളക്കിനെഴുന്നള്ളത്ത്
11 ന് രാവിലെ 4.30 മുതൽവിശേഷങ്ങൾ പൂജകൾ, 8 ന് ശ്രീബലി, 10.30 ന് ഉത്സവ ബലി, 11 ന് കെ.ആർ. മണിയുടെ ഓട്ടൻതുള്ളൽ, 1ന് ഉത്സവ ബലിദർശനം, പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് കാഴ്ച ശീവേലി, 6.15 ന് പ്രദോഷ പൂജയും പന്തിരുനാഴി നിവേദ്യവും, 7.15ദീപാരാധന ചുറ്റുവിളക്ക്, തുടർന്ന് ഋഷഭ വാഹന എഴുന്നള്ളത്ത്. 8.15 ന് കാർത്തിക് ആർ ശ്രീ ഭദ്രയുടെ സംഗീത സദസ്സ്.
12 ന് രാവിലെ വിശേഷങ്ങൾ പൂജകൾ, 8 ന് ഒഴിവുശീവേലി, ഉച്ചക്ക് 12 ന് ഉച്ചപൂജ, മകയിരം സദ്യ, വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 9ന് വലിയ കാണിക്ക, 9.30ന് ദീപാരാധന ചുറ്റുവിളക്ക്, 9.45 ന് മകയിരം തിരുവാതിര വഴിപാട്, 10.30 ന് മെഗാ തിരുവാതിര -അവതരണം ളാലം മാതൃസമിതി. രാത്രി 11ന് ആൽത്തറ രാജഗണപതി ക്ഷേത്രത്തിൽ പള്ളി നായാട്ട്, തുടർന്ന് എതിരേൽപ്പ്, എഴുന്നള്ളത്ത്.12 ന് പള്ളിക്കുറുപ്പ്.
13 ന് രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ, 5.30 ന് ആർദ്രദർശനം, 6.30 ന് തിരുവാതിര ദർശനം, നിവേദ്യ വിതരണം. ഉച്ചകഴിഞ്ഞ് 2.30 ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, വൈകിട്ട് നാലിന് തൃക്കയിൽ ക്ഷേത്രക്കടവിൽ തിരുവാറാട്ട്. 5.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 5.45 ന് ചെത്തിമറ്റത്ത് സ്വീകരണം, 5 ന് ന്നാലും പാലം ജംഗ്ഷനിൽ ഭക്തിഗാന നാമാർച്ചന, തുടർന്ന് 7 ന് ഗജരാജൻ മലയാലപ്പുഴ രാജനും മുൻ നിര ഗജവീരന്മാരും അണിനിരക്കുന്ന ആറാട്ട് എതിരേപ്പ്. പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം. 10 ന് രാജഗണപതി ക്ഷേത്രാങ്കണത്തിൽ സ്വീകരണം. നാദസ്വരം - കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്യാൻ വൈക്കം ഷാജി ആൻഡ് പാർട്ടി, 11 ന് ദീപാരാധന, ചുറ്റുവിളക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.
0 Comments