ഏഴാച്ചേരി സെന്റ് ജോണ്‍സ് പള്ളിയിലെ തിരുനാളിന് ഇന്ന് വൈകിട്ട് കൊടിയേറി
ഏഴാച്ചേരി പള്ളിയിലെ വി. സ്‌നാപകയോഹന്നാന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് വൈകിട്ടി കൊടിയേറി വൈകിട്ട് 5.15 ന് വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി കൊടിയേറ്റുകര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഫാ. ജോസഫ് ഇടമനശ്ശേരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
നാളെ (25.1) വൈകിട്ട് 5.15 ന് ഫാ. ജോവാനി കുറുവാച്ചിറ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 6.15 ന് കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, 7 ന് പ്രദിക്ഷണം പള്ളിയിലേക്ക്, തുടര്‍ന്ന് സ്‌നേഹവിരുന്ന്.
ഞായറാഴ്ച രാവിലെ 8.15 ന് തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. 10 ന് ഇടവകാംഗങ്ങളായ വൈദികര്‍ ചേര്‍ന്ന് റാസാ കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് 7.30 ന് കുരിശുപള്ളി കവലയില്‍ പ്രദക്ഷിണ സംഗമം നടക്കും. ചെറുനിലം, ഏരിമറ്റം, ഗാന്ധിപുരം,
ഏഴാച്ചേരി ബാങ്ക് ഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദക്ഷിണങ്ങള്‍ കുരിശുപള്ളി കവലയില്‍ സംഗമിക്കും.
തുടര്‍ന്ന് ഫാ. ജോസഫ് ആലഞ്ചേരില്‍ പ്രസംഗിക്കും. 8 ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയിലേക്ക് മടങ്ങും. 8.45 ന് പ്രദക്ഷിണ വരവേല്പ്. 9 ന് വെടിക്കെട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.
0 Comments