സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍, കേരള നടനം എന്നീ മത്സരങ്ങളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ അഞ്ജന കൃഷ്ണന്‍ എന്ന മിടുക്കിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അഭിനന്ദനകത്ത്.
ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തില്‍ മികച്ച വിജയം നേടിയ മോളെയും രക്ഷകര്‍ത്താക്കളെയും ഗുരുക്കന്‍മാരെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി സുരേഷ് ഗോപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
18-ാം തീയതി ശനിയാഴ്ച ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമര്‍പ്പണ ചടങ്ങിനെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് സുരേഷ് ഗോപി അഞ്ജനയ്ക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്.
പൊതുപ്രവര്‍ത്തകനായ സി.ബി. ബിജുവിന്റെയും അമ്പിളിയുടെയും മകളാണ് അഞ്ജന കൃഷ്ണന്‍.
0 Comments