പാലാ നഗരസഭാ പൊതു ശ്മശാനത്തിൽ പുതിയ കല്ലറകൾ പണിതു ...... ഇതോടെ ഇതു സംബന്ധിച്ച് താൻ ഉയർത്തിയ പ്രശ്നങ്ങൾക്ക് പരിഹാരമായതായി പാലാ നഗരസഭാ പ്രതിപക്ഷ കൗൺസിലർ സിജി ടോണി



പാലാ നഗരസഭാ പൊതു ശ്മശാനത്തിൽ പുതിയ കല്ലറകൾ പണിതു ...... ഇതോടെ ഇതു സംബന്ധിച്ച്  താൻ ഉയർത്തിയ  പ്രശ്നങ്ങൾക്ക് പരിഹാരമായതായി പാലാ നഗരസഭാ പ്രതിപക്ഷ കൗൺസിലർ സിജി ടോണി

സ്വന്തം ലേഖകൻ

സിജി ടോണി ഇന്ന് രാവിലെ സമൂഹമാധ്യമത്തിൽ കുറിച്ചത് ഇനി വായിക്കാം ;

കൊച്ചിടപ്പാടി പൈകട ആതുരാലയത്തിലെ അന്തേവാസിയായിരുന്ന യശോദാമ്മയുടെ സംസ്ക്കാരവുമായി ബന്ധപ്പെട്ട് കടന്ന് ചെന്നപ്പോൾ നഗരസഭ പൊതു ശ്മശാനത്തിന്റെ പോരായ്മകളും ദയനീയാവസ്ഥയും എന്റെയും ബഹു. മദറിന്റെയും ശ്രദ്ധയിൽ പെട്ടിരുന്നു. മൃതശരീരങ്ങൾ നമുക്കാർക്കും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിലയിലാണ് അവിടെ കല്ലറയിൽ സംസ്ക്കരിച്ചു പോന്നിരുന്നത്. ഇതിന്റെ തെളിവുകൾ എന്റെ കൈവശം ഉണ്ടായിരുന്നു.


തുടർന്ന് വിഷയം ഞാൻ കൗൺസിൽ യോഗത്തിൽ ഉന്നയിച്ച് വാർത്തയാക്കിയിരുന്നു. ഇതിന്റെ പേരിൽ എന്നെ വ്യക്തിപരമായി അധിഷേപിക്കുന്ന സംസാരം പോലും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്നും കൗൺസിൽ യോഗത്തിൽ വച്ച് ഉണ്ടായി. അതിന് കൃത്യമായ മറുപടി യഥാസമയം ഞാൻ നൽകുകയും ചെയ്തിരുന്നു.

  മൃതശരീരത്തോട് അനാദരവ് എന്ന വാർത്ത വന്നതോടെ വിഷയത്തിൽ ജില്ലാ കളക്ടറും സ്പെഷ്യൽ ബ്രാഞ്ചുമെല്ലാം ഇടപെടുകയുണ്ടായി. അവർ എന്നെയും വിളിച്ചിരുന്നു.


എന്തായാലും ഉന്നയിച്ച ആവശ്യത്തിന് പുതിയ കല്ലറകൾ നിർമ്മിച്ച് പരിഹാരമാക്കി എന്ന് മുനി.എഞ്ചിനിയർ ഇന്നലെ എന്നെ അറിയിച്ചു. കാര്യങ്ങൾ കൃത്യമായി നടക്കുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം.

നമ്മൾ ഉന്നയിച്ച മറ്റൊരു വിഷയമായ സ്വകാര്യ വ്യക്തികൾ വലിയ തുക നൽകി പൊതുജനങ്ങളിൽ നിന്നും ശേഖരിക്കുന്ന ശുചിമുറി മാലിന്യങ്ങൾ എവിടെ സംസ്ക്കരിക്കുന്നു എന്നത് സംബന്ധിച്ച പ്രമേയം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ട് കഴിഞ്ഞു. 



പ്രിൻസിപ്പൽ സെക്രട്ടറി പാലാ നഗരസഭാ സെക്രട്ടറിയോട് വിവരം ചോദിച്ചു കഴിഞ്ഞു.വരും ദിവസങ്ങളിൽ ആയതിന് കൃത്യമായ തീരുമാനം വരിക തന്നെ ചെയ്യും.
വിഷയത്തിൽ ഇടപെട്ട മാധ്യമ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു.
വിവരങ്ങൾ ഏവരുടെയും അറിവിലേക്ക് ..... 
വാർഡ് കൗൺസിലർ


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments