പി.എം.ജി.എസ്.വൈ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും : ഫ്രാൻസിസ് ജോർജ് എം.പി.



പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ നടന്നു വരുന്ന പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ആദ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയിലെ 6 നിയോജമണ്ഡലത്തിലെ 14ഉം എറണാകുളം ജില്ലയിലെ പിറവം നിയോജക മണ്ഡലത്തിലെ 5 ഉം ഉൾപ്പെടെ 19 റോഡുകളുടെയും നിർമ്മാണ പുരോഗതിയാണ് യോഗം ചർച്ച ചെയ്തത്.
ഇതിൽ 14 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിച്ചു പൂർത്തിയാക്കും. ബാക്കി 5 റോഡുകളുടെ നിർമ്മാണത്തിന് ഉണ്ടായിരിക്കുന്ന തടസ്സങ്ങൾ നീക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുന്ന പ്രവൃത്തികൾ.
1. പൂവരണി അമ്പലം പി.എച്ച്.സി.റോഡ്
2. വാകത്താനം സെൻറ് ജോൺസ് ചർച്ച് വള്ളിക്കാട്ട് ദയറാ റോഡ്
3. പാറമട കുരീക്കൽ സെൻ്റ് തോമസ് പരുവനാടിച്ചിറക്കണ്ടം നടുവിലമാവ് റോഡ്
4. മടയൻകുന്ന് കുറവിലങ്ങാട് കുര്യം വില്ലോനിക്കുന്നം റോഡ്
5. മാണികാവ് വട്ടയിൽതൂങ്കൽ വട്ടക്കുന്ന് റോഡ്
6. ചെമ്മനാംകുന്ന് മുടക്കരിപ്പടവ് റോഡ്
7. ചൂരക്കുന്ന് കോട്ടപ്പള്ളി എഴുവാൻകുളം തച്ചിലങ്ങാട് മോളേ ക്കരി റോഡ്
8. കുളങ്ങരപ്പടി ചുണ്ടലിക്കാട്ട്പ്പടി തരപ്പേൽപ്പടി റോഡ്
9. ചേർപ്പുങ്കൽ മരങ്ങാട്ടുപള്ളി ഇടാട്ടുമന മുണ്ടുപാടം നെല്ലിപ്പുഴ ഇട്ടിയപ്പാറ പ്രാർത്ഥനാഭവൻ റോഡ്.
10. ചാപ്പമററം 9ാംമൈൽ പരുതലമറ്റം പടിഞ്ഞാറ്റുകര മീനടം റോഡ്
11. അയാംകുടി എഴുമാന്തുരുത്ത് അട്ടക്കൽ കടുത്തുരുത്തി റോഡ്.
12. മേമുഖം അറക്കുന്നം മണീട് റോഡ്
13. ശിവാലി ഗാന്ധിനഗർ ശൂലം തലവടി ആറ്റുവേലിക്കുഴി വിളങ്ങപ്പാറ മാങ്കുളം ആലപ്ര റോഡ്
14. വെട്ടിക്കൽ വെട്ടിത്തറ മുടക്കോട്ടിച്ചിറ സെൻ്റ് തോമസ് ചർച്ച് മുടക്കിക്കാവ് റോഡ്.


മുടങ്ങിക്കിടക്കുന്ന 5 റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരിക്കുന്നതാണ്.
1. പരിപ്പ് തൊള്ളായിരം മാഞ്ചിറ റോഡ് ടെൻഡർ ചെയ്തപ്പോൾ കരാറുകാരൻ 40 ശതമാനം കൂടുതലാണ് ക്വോട്ട് ചെയ്തത്.കരാറുകാരനുമായി ഉദ്യോഗസ്ഥർ ചർച്ച ചെയ്തെങ്കിലും തുക കുറക്കാൻ കരാറുകാരൻ തയ്യാറായില്ല. അതിനാൽ ഈ പ്രവൃത്തി റീ ടെൻഡർ ചെയ്യുവാൻ യോഗം തീരുമാനിച്ചു.
2. കോതനല്ലൂർ ഓണംതുരുത്ത് ആനമല കുറുമുള്ളൂർ മുണ്ടുവേലിപ്പടി പറയമാക്കിൽ കരാടി റോഡ് പുതുക്കിയ എസ്റ്റിമേറ്റ് ഗവൺമെൻ്റിലേക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇതിന് അനുവാദം കിട്ടുന്ന മുറക്ക് ടെൻഡർ ക്ഷണിച്ചു നിർമ്മാണം ആരംഭിക്കും.
3. 15ാംമൈൽ കെ.കെ റോഡ് അരുവിക്കുഴി റോഡിലെ ജലജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് കാലതാമസം ഉണ്ടായതിനാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. കരാറുകാരനെ മനപൂർവ്വമുള്ള വീഴ്ച അല്ലാത്തതിനാൽ നഷ്ടോത്തര വാദിത്വമില്ലാതെ ടെർമിനേറ്റ് ചെയ്തു. ഈ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുകയാണ്. എത്രയും വേഗം അനുവാദം ലഭിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും.


4. പിറവം നിയോജക മണ്ഡലത്തിലെ ചേട്ടിപ്പീടിക തട്ടേക്കാട് മണ്ണത്തൂർ റോഡിൻ്റെ തടസ്സങ്ങൾ നീക്കി ഉടൻ നിർമ്മാണം ആരംഭിക്കും.
5. കൊച്ചേരി താഴം പള്ളത്തു കുഴി ചീപ്പുംപടി പെരുമ്പടവം പള്ളിപ്പടി വലയാബ്രായിൽ റോഡ് ഉടൻ ടെൻഡർ ക്ഷണിക്കും.
പി.എം.ജി.എസ്.വൈ സ്കീമിൽ പുതുതായി ഏറ്റെടുക്കേണ്ട റോഡുകളുടെ ലിസ്റ്റ് എത്രയും വേഗം പൂർത്തിയാക്കുവാൻ യോഗം തീരുമാനിച്ചു.
എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി.സി.കാപ്പൻ, ചാണ്ടി ഉമ്മൻ സൂപ്രണ്ടിങ്ങ് എഞ്ചിനീയർ സി.എസ് ലേഖ, എ.ഡി.സി ആനി.ജി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ.റ്റി.സാജൻ, ബിന്ദു വേലായുധൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എം.നസിയ എന്നിവർ സംബന്ധിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments