മൂല്യാധിഷ്ഠിത രചനകളിലൂടെ സാഹിത്യരംഗത്ത് നല്കിയ സമഗ്രസംഭാവനകള്‍ക്കുള്ള ദീപനാളം സാഹിത്യഅവാര്‍ഡിന് എഴുത്തുകാരന്‍ വിനായക് നിര്‍മ്മല്‍ അര്‍ഹനായി. 20000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി 15 ന് ദീപനാളത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഭാസംഗമത്തോട് അനുബന്ധിച്ച് അല്‍ഫോന്‍സാ കോളജില്‍ നടക്കുന്ന ചടങ്ങില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിക്കും.
നോവല്‍ , ചെറുകഥ, ബാലസാഹിത്യം, സിനിമ, വിവര്‍ത്തനം, ആത്മീയം, ജീവചരിത്രം എന്നീ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വിനായക് നിര്‍മ്മല്‍ നൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
ഡോക്യുമെന്ററികള്‍ക്കും ടെലിഫിലിമുകള്‍ക്കും സ്‌ക്രിപ്റ്റ് നിര്‍വഹിച്ചിട്ടുമുണ്ട്. ഗാനരചയിതാവുമാണ്. പാലാ പ്രവിത്താനം തോട്ടുപുറത്ത് പരേതരായ സെബാസ്്റ്റിയന്‍- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
0 Comments