സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലാ ഇടനാട് കൈരളിശ്ലോകരംഗം കുട്ടികൾ പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡിൽ.അക്ഷരശ്ലോക -കാവ്യകേളി പഠനത്തിന് ആചാര്യൻ വിശ്വനാഥൻനായർ 1989 ൽ സ്ഥാപിച്ച കളരിയിൽ അദേഹത്തിന്റെ ശിഷ്യർ പരിശീലിപ്പിച്ച കുട്ടികളാണ് സമ്മാനങ്ങൾ വാരികൂട്ടിയത്.
ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോകത്തിൽ( മലയാളം) മറ്റക്കര ഹയർ സെക്കണ്ടറി സ്കൂളിലെ അമൃതവർഷിണി എ ഗ്രേഡ് നേടി.
അക്ഷരശ്ലോകം സംസ്കൃതത്തിൽ കിടങ്ങൂർ എൻ. എസ്. എസ്.ഹയർ സെക്കണ്ടറി
സ്കൂളിലെ ലക്ഷ്മൻ.ബി.., മലപ്പുറം ജില്ലയിലെ വണ്ടൂർ ഗവണ്മെന്റ് സ്കൂളിലെ പവിത്ര വിശാൽ എന്നിവർ എ ഗ്രേഡ് നേടി. കുര്യനാട്അൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ ദേവകൃഷ്ണ അക്ഷരശ്ലോകം (മലയാളം എച്ച്. എസ്. എസ്.. വിഭാഗം ) എ ഗ്രേഡ് നേടിയപ്പോൾ കിടങ്ങൂർ എൻ. എസ്. എസ്.ഹയർ സെക്കണ്ടറി സ്കൂളിലെ അനഘഅരുൺ കാവ്യകേളിയിലും (ഹയർസെക്കണ്ടറി വിഭാഗത്തിൽ ) എ ഗ്രേഡ് നേടി.
ലക്ഷ്മണൻ. ബി. ഹൈസ്കൂൾ വിഭാഗത്തിൽ വയലിനും പൂരക്കളിയിലും എ ഗ്രേഡ് നേടുകയുണ്ടായി.
കൈരളിശ്ലോകരംഗം പഠിതാക്കൾ മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ നേടിയതിൽ കൈരളിശ്ലോകരംഗം അഭിമാന നിമിഷത്തിൽ.
0 Comments