ഭരണങ്ങാനത്തപ്പന് ഇത്തവണ ആറാട്ടുസദ്യ ഒരുക്കിയത് ഭരണങ്ങാനം പഞ്ചായത്ത് മുന്‍പ്രസിഡന്റ് കയ്യൂര്‍ നാരായണന്‍ നായര്‍.
മൂവായിരത്തോളം പേര്‍ക്കുള്ള സദ്യ നാരായണന്‍ നായരും സംഘാംഗങ്ങളായ മറ്റ് ഇരുപത് പേരും ചേര്‍ന്നാണ് തയ്യാറാക്കിയത്. പച്ചടി, കിച്ചടി, തോരന്‍, അവിയല്‍ ഉള്‍പ്പെടെ പത്തോളം കറികളും സാമ്പാര്‍, മോര്, കാളന്‍, പരിപ്പ്, നെയ്യ് ഉള്‍പ്പെടെയുള്ള ഒഴിച്ചുകറികളും ചേര്‍ന്ന വിഭവസമൃദ്ധമായ സദ്യയാണ് തയ്യാറാക്കിയിരുന്നത്. പായസവും പഴവുമുണ്ടായിരുന്നു.
കഴിഞ്ഞ 22 വര്‍ഷമായി കാറ്ററിംഗ് മേഖലയിലുള്ള നാരായണന്‍ നായര്‍ കയ്യൂര്‍ ചൂരമല കുടുംബാംഗമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഭരണങ്ങാനം പഞ്ചായത്ത് മെമ്പറും മൂന്ന് വര്‍ഷം പ്രസിഡന്റുമായിരുന്നു.
ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവം സമാപിച്ചു. ഇന്നലെ 12 മുതല്‍ നടത്തിയ ആറാട്ട് സദ്യയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, രാത്രിയോടെ തിരിച്ചുവരവ് എതിരേല്പ് എന്നിവയും നടന്നു. തിരുവരങ്ങളില്‍ തിരുവാതിരകളി, ഭരതനാട്യം, നൃത്തനൃത്യങ്ങള്‍ എന്നിവയുമുണ്ടായി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments