മുതലക്കോടം പഴേരി മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും


തൊടുപുഴ മുതലക്കോടം പഴേരി മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച 8 ന്  പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ജമാഅത്ത് പ്രസിഡന്റ് അന്‍സാര്‍ വടക്കയില്‍ അധ്യക്ഷത വഹിക്കും. 


ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി ആമുഖ പ്രഭാഷണം നടത്തും.  ഹാഫിള് അന്‍വര്‍ മന്നാനി തൊടുപുഴ മുഖ്യ പ്രഭാഷണം നടത്തും. 


 അസി. ഇമാം അബൂതാഹിര്‍ ലത്തീഫി ഖിറാഅത്ത് നടത്തും. 18ന് ഷിഹാബുദ്ദീന്‍ അമാനി മുവാറ്റുപുഴ പ്രഭാഷണം നടത്തും. 19 ശനിയാഴ്ച 7 ന് ദിക്‌റ് സ്വലാത്ത് ഹല്‍ഖ, മജ്‌ലിസുന്നൂര്‍ ആത്മീയ സദസ് സംഘടിപ്പികും. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments