നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു, റോഡ് ടാറിംഗ് ചെയ്യുന്നതിലെ അപാകതകള്‍ പരിഹരിക്കും.



മുട്ടം തോട്ടുങ്കര – ചള്ളാവയല്‍ റോഡില്‍ നടത്തിയ ടാറിംഗ് പണിയില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു. മീനച്ചില്‍ കുടി വെളള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തോട്ടുങ്കര – ചള്ളാവയല്‍ റോഡ് വെട്ടിപ്പൊളിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും റോ‍ഡ് പുനസ്ഥാപിക്കുന്നതിന് അധികൃര്‍ താല്പര്യപ്പെട്ടില്ല. മുട്ടം, പാലാ, ഈരാറ്റുപേട്ട തുടങ്ങിയ മേഖലകളിലേക്ക് ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ നിത്യവും കടന്ന് പോകുന്ന റോഡില്‍ അപകടങ്ങള്‍ തുടര്‍ സംഭവങ്ങളായിരുന്നു. ടാറിംഗ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശികമായി ജനങ്ങള്‍, മന്ത്രി, എംഎല്‍എ, എംപി, കളക്ടര്‍ ഉള്‍പ്പടെയുളളവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.


 ഇതേ തുടര്‍ന്ന് പ്രദേശവാസികളും വിവിധ സംഘടനകളും സമര പരിപാടികളും നടത്തിയിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ മുതല്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ടാറിംഗ് ജോലികള്‍ ആരംഭിച്ചെങ്കിലും വെട്ടിപ്പൊളിച്ച റോ‍‍ഡ് പൂര്‍ണ്ണമായും ടാറിംഗ് നടത്താതെ തട്ടിക്കൂട്ട് പണികളാണ് നടത്തിയതെന്ന് ആരോപിച്ച് പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. പിന്നീട് പ്രദേശവാസികളും ഉദ്യോഗസ്ഥരും പരസ്പരം നടത്തിയ ചര്‍ച്ചയില്‍ വെട്ടിപ്പൊളിച്ച റോ‍ഡ് ടാറിംഗ് നടത്തുന്നതിലെ അപാകതകള്‍ പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് തീരുമാനമായി. സുധീര്‍ എം കെ, ഈസാ റ്റി എച്ച്, രാജീവ് സി പി, സുബൈര്‍ എം കെ, ഷാനവാസ് സി എം, മനോജ്, സിറാജ് എം കെ, മാര്‍ട്ടിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments