കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും വിളക്കുമാടം ജെ സി ഐ യുടേയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ നാളെ ജനുവരി 9 വ്യാഴാഴ്ച സന്നദ്ധ രക്തദാന ക്യാമ്പ് നടക്കുകയാണ്. രാവിലെ 9.30 മുതൽ 1 മണിവരെയാണ് ക്യാമ്പ് .
സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും പ്രിൻസിപ്പാൾ ഡോക്ടർ ബെല്ലാ ജോസഫ് മുഖ്യപ്രഭാഷണവും നടത്തുന്നതാണ്.
പി റ്റി എ പ്രസിഡൻ്റ് ജോൺ എം ജെ, ഹെഡ്മാസ്റ്റർ സോണി തോമസ്, വിളക്കുമാടം ജെ സി ഐ പ്രസിഡന്റ് നാൻസി ജോർജി , കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു മാത്യൂസ് എന്നിവർ ആശംസകൾ അർപ്പിക്കും. ലയൺസ് -എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിക്കുന്നത്.
0 Comments