ന്യൂസിലാൻ്റിലെ ആദ്യ മലയാളി പോലീസ് ഓഫീസർ അലീന ഇനി പഞ്ചാബുകാരൻ കരൺവീർ സിംഗ് സൈനിക്ക് സ്വന്തം...... പാലാ ടൈംസ് ചീഫ് എഡിറ്റർ എബി ജെ ജോസ് തയ്യാറാക്കിയ റിപ്പോർട്ട്


ന്യൂസിലാൻ്റിലെ ആദ്യ മലയാളി പോലീസ് ഓഫീസർ അലീന ഇനി പഞ്ചാബുകാരൻ കരൺവീർ സിംഗ് സൈനിക്ക് സ്വന്തം...... പാലാ ടൈംസ് ചീഫ് എഡിറ്റർ എബി ജെ ജോസ് തയ്യാറാക്കിയ റിപ്പോർട്ട്

ന്യൂസിലാൻ്റിലെ ആദ്യ മലയാളി പോലീസ് ഓഫീസറായ അലീന ഇനി പഞ്ചാബിയായ കരൺവീർ സിംഗ് സൈനിയ്ക്ക് സ്വന്തം. ന്യൂസിലാൻ്റിൽ മൊട്ടിട്ട പ്രണയത്തിന് ഇന്ന് (09/01/2025) ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സാഫല്യമായി. ഇവരുടെ വിവാഹം കത്തീഡ്രൽ പള്ളിയിൽ ഫാ.റോബിൻ കുര്യൻ കോയിക്കാട്ടിൽ ആശീർവദിച്ചു.

ഇരുവരും തങ്ങളുടെ പ്രണയം വീടുകളിൽ അറിയിക്കുകയും തുടർന്നു വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുകയും  വിവാഹം നാട്ടിൽ നടത്താൻ തീരുമാനിക്കുകയുമായിരുന്നു. 


കരൺവീർ സിംഗ് സൈനി ഓക്ലാൻ്റിൽ ടോമി ഹിൽഫിഗർ കമ്പനിയുടെ അസിസ്റ്റൻറ് മാനേജരായി ജോലി ചെയ്തുവരികയാണ്. കരൺവീർ സിംഗിൻ്റെ മാതാപിതാക്കൾ മുംബൈയിൽ സ്ഥിരതാമസമാണ്. പിതാവ് ഹർബജൻ സിംഗ് സൈനി ബിസിനസ്കാരനാണ്. മാതാവ് ഹരീന്ദർ കൗർ സൈനി. ഏക സഹോദരി മൻരിത് കൗർ സരണി അധ്യാപികയാണ്. 

ന്യൂസിലാൻ്റിലെ പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യൻ്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. ഒട്ടാഗോ യൂണിവേഴ്സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളിയും പഠിച്ച ശേഷമാണ് ന്യൂസിലാൻ്റ് പോലീസിൽ ചേർന്നത്. 


ആറാം ക്ലാസ് വരെ പാലാ ചാവറ പബ്ളിക് സ്കൂളിൽ പഠിച്ച ശേഷം അലീന മാതാപിതാക്കൾക്കൊപ്പം ന്യൂസിലാൻറിലേയ്ക്ക് കുടിയേറുകയായിരുന്നു.

വിക്ടോറിയ കോളജിൽ നിയമ വിദ്യാർത്ഥിയായ ആൽബി അഭിലാഷ് അലീനയുടെ സഹോദരനാണ്.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ  കരൺവീർ സിംഗ് സൈനിയുടെ  ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേർ എത്തിയിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments