സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും.. ട്രയല്‍ പൂര്‍ത്തിയാക്കി…



 ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും. ട്രയല്‍ പൂര്‍ത്തിയാക്കിയെന്ന് ISRO അറിയിച്ചു. 

 ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്ററില്‍ എത്തിച്ച ശേഷം വീണ്ടും കൂട്ടി. വിവരങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടം പൂര്‍ത്തിയാക്കും. ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. 


ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററില്‍ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു. ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments