മൂന്നാറിലെ ജനവാസ മേഖലയില്‍ ഭീതി പരത്തി പടയപ്പ. മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റിലാണ് കാട്ടാനയെത്തിയത്. ഒരാഴ്ചയായി പടയപ്പ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ആനയെ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ടെങ്കിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പടയപ്പ ജനവാസമേഖലകളില്‍ എത്തുന്നുണ്ട്. പടയപ്പയെ ജനവാസമേഖലയില്‍നിന്ന് തുരത്തണമമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments