ഈരാറ്റുപേട്ടയിൽ കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം


  ഈരാറ്റുപേട്ടയിൽ കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം വെയ്റ്റിംങ് ഷെഡിൽ ഇരിക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശിയായ വ്യവസായി മഠത്തിൽ അബ്ദുൽഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഈരാറ്റുപേട്ട  നടയ്ക്കലിലാണ്  വാഹനാപകടം ഉണ്ടായത്. വെയിറ്റിംഗ് ഷെഡിൽ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു ഇദ്ദേഹം. സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ വെയറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments