അധികൃതർ കണ്ണ് തുറന്നു; വാർത്തകളെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ കർശന നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കോട്ടയം ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ അമിത വിലയും , വാങ്ങിക്കുന്ന തുകയുടെ ഗുണനിലവാരം ഇല്ലെന്നുള്ള വാർത്തകളെ തുടർന്നും, ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികൃതർക്ക് നൽകിയ നിവേദനത്തെ തുടർന്ന് കോട്ടയം ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി
അമിത വില ഈടാക്കുന്നതിന് എതിരെ കർശന നടപടി എടുക്കാൻ ജില്ലാ കളക്ടർ മാർക്ക് നിർദ്ദേശം നൽകിയത്.സിവിൽ സപ്ലൈസ്, ലീഗിൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, കൃഷി, പൊലീസ് എന്നീ വകുപ്പുകളുടെ സംയുക്ത ജീല്ലാതല സ്ക്വാഡ് ജില്ലായിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും, താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ താലൂക്ക് തലങ്ങളിൽ പ്രത്യേക പരിശോധന ഉണ്ടാകും.
ഓരേ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പലകടകളീൽ പല വിലയാണ് ഈടാക്കുന്നത്.ജീല്ലയിലെ വ്യാപാര മേഖലയിലെ സ്ഥാപനങ്ങളിൽ വില്പന നടത്തുന്ന മുഴുവൻ ഉൽപന്നങ്ങളുടെ വില നിർബന്ധമായും പ്രദർശിപ്പിക്കണം.
കോട്ടയം ജില്ലയിൽ മാത്രമല്ല സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ-ലീഗൽ മെട്രോളജി നിയമങ്ങളും കാറ്റിൽ പറത്തിയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
0 Comments