കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ വായന വലയവും, നക്ഷത്ര വനവും ഒരുക്കി... വിരമിക്കുന്ന അധ്യാപകർക്ക് ആദരവ്...


കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ  വായന വലയവും, നക്ഷത്ര വനവും  ഒരുക്കി വിരമിക്കുന്ന അധ്യാപകർക്ക് ആദരവ് പ്രകടിപ്പിച്ചു.
  സ്കൂളിലെ ഈ വർഷത്തെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ  ആപ്തവാക്യങ്ങളായ നിറയെ പുഞ്ചിരി, നിറയെ പച്ചപ്പ്, നിറയെ വായന എന്നീ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചേർത്തുള്ള പരിപാടിയായാണ് വായന വലയവും, നക്ഷത്ര വനവും പരിപാടി സംഘടിപ്പിച്ചത്.

കടുത്തുരുത്തി സെന്റ് മൈക്കിൾസ്  സ്കൂളിൽ നിന്ന്   ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ജെയിംസ് എം യു, സാബി ജേക്കബ്, സോഫി കെ ടി, സിസ്റ്റർ ലൂസി എസ് ജെ സി, സിനി ടി ജോസ് എന്നിവർക്കുള്ള  സ്നേഹോപഹാരം ആയി  സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയത്  വായനയുടെ വലയവും, നക്ഷത്ര വനവും. 


 സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ  ഓരോ ദിവസവും വായിച്ച്  മറ്റൊരു കുട്ടിക്ക് കൈമാറിക്കൊണ്ട്  ഓരോ വിദ്യാർത്ഥികളും ഒരു മാസത്തേക്ക് തുടർച്ചയായി പുസ്തക വായന നടത്തിക്കൊണ്ട് വിരമിക്കുന്ന അധ്യാപകർക്ക് ആദരവ് നൽകുവാനായി തീരുമാനിച്ചിരിക്കുന്നു. പ്രതീകാത്മകമായി വായനയുടെ വളയങ്ങൾ എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ചു. 

 സ്കൂളുമായി സഹകരിച്ചുകൊണ്ട്  കടുത്തുരുത്തി മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്കിന്റെ സഹകരണത്തോടെ വിരമിക്കുന്ന അധ്യാപകരുടെ ജന്മനക്ഷത്രത്തിന്  ചേർന്ന ചെടികളും മരങ്ങളും നട്ടു കൊണ്ട് നക്ഷത്ര വനം പദ്ധതിക്കും തുടക്കം കുറിച്ചു. 
 മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്ക് മാനേജിംഗ് ഡയറക്ടർ എൻ കെ കുര്യൻ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക സുജാ മേരി തോമസ് അധ്യക്ഷത വഹിച്ചു.


 സ്കൂൾ സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, അധ്യാപകരായ മാത്യു ഫിലിപ്പ്, ഡെന്നീസ് സ്റ്റീഫൻ, സൈമൺ ജോയ്, നല്ല പാഠം പദ്ധതിയുടെ കോർഡിനേറ്റർ ജിനോ തോമസ്, പിങ്കി ജോയി, രാഹുൽ ദാസ് കെ ആർ, ബോബി ചാക്കോ, ജോമി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെ ജന്മദിനങ്ങളിൽ  വിവിധ മരങ്ങൾ നട്ടു കൊണ്ട്  നക്ഷത്ര വനം പൂർത്തീകരിക്കുവാനാണ് പദ്ധതി ലക്ഷ്യം ഇടുന്നത്. കടുത്തുരുത്തി മാംഗോ മെഡോസ് പരിപാടിക്ക് മേൽനോട്ടം വഹിക്കുകയും ആവശ്യമായ  നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments