ഈരാറ്റുപേട്ട നഗരസഭ കാർഷിക വിപണന കേന്ദ്രം സർവ്വേ നടപടികൾ പൂർത്തിയായി



ഈരാറ്റുപേട്ട നഗരസഭ കാർഷിക വിപണന കേന്ദ്രം സർവ്വേ നടപടികൾ പൂർത്തിയായി

           കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെയും സംസ്ഥാന/നഗരസഭ ഫണ്ടിന്റെയും സഹായത്തോടുകൂടി ഈരാറ്റുപേട്ട നഗരസഭ കടുവാമുഴിയിൽ നിർമ്മിക്കുന്ന കാർഷിക ഉൽപന്ന വിപണന കേന്ദ്രത്തിന്റെ (ഹുണാർ ഹബ്ബ്) നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി അളന്ന് സർവ്വേയറൻമാരുടെ  സഹായത്തോടെയും,നിർമ്മിതി കേന്ദ്ര, നഗരസഭ എഞ്ചിനീയറിംഗ് വിംഗിന്റെ മേൽനോട്ടത്തിൽ നടപടികൾ പൂർത്തീകരിച്ചു ജില്ലാ നിർമിതി കേന്ദ്രത്തിന് കൈമാറി. 


 സർവ്വേ  നടപടികൾക്ക്  നഗരസഭ ചെയർപേഴ്സൺ  സുഹ്റ അബ്ദുൾ ഖാദർ, വൈസ് ചെയർമാൻ  അഡ്വ.വി.എം മുഹമ്മദ് ഇല്യാസ്, പാർലമെന്ററി പാർട്ടി ലീഡർ   നാസർ വെള്ളൂപ്പറമ്പിൽ, ജില്ലാ നിർമ്മിതി കേന്ദ്ര ഉദ്യോഗസ്ഥരായ ലൌലി റോസ് (പ്രോജക്ട് എഞ്ചിനീയർ), ഷാജി നൈനാൻ(അസിസ്റ്റന്റ്  പ്രോജക്ട് എഞ്ചിനീയർ)അനിൽ കുമാർ പി.കെ (അസിസ്റ്റന്റ് എഞ്ചിനീയർ),ഷിജു  പി.ജെ(സൈറ്റ് എഞ്ചിനീയർ)എന്നിവരുടെ  നേതൃത്വത്തിൽ  സർവ്വേ നടപടികൾ പൂർത്തിയായി.


ഈരാറ്റുപേട്ട  നഗരസഭ കടുവാമുഴിയിൽ നിർമ്മിക്കുന്ന വിപണന കേന്ദ്രത്തിന് 2 കോടി 68 ലക്ഷം രൂപയാണ്  വകയിരുത്തിയിരിക്കുന്നത്. രണ്ടു നിലകളിലായി 15000 സ്ക്വയർ ഫീറ്റ് കെട്ടിത്തിന്  കാർഷിക മേഖലയായ പൂഞ്ഞാർ മണ്ഡലത്തിലെയും ഇടുക്കി ജില്ലയിലെയും സുഗന്ധവ്യഞ്ജന കൃഷിക്കാർക്ക് വ്യാപകമായ അന്താരാഷ്ട്ര വിപണി ഉൾപ്പെടെ തുറക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിയ്ക്കുണ്ട്. പദ്ധതിയുടെ ശിലാസ്ഥാപനം 16/01/2025 (വ്യാഴം)    വൈകുന്നേരം  4.30    ന്   ബഹു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ്   മന്ത്രി   ജോർജ്ജ് കുര്യൻ നിർവഹിക്കും.


      സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി  വി അബ്ദുറഹ്മാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. എം. പി, എം.എൽ. എ ഉൾപ്പടെ ഉള്ള പ്രമുഖർ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട വിപുലമായ സ്വാഗതസംഘം നാളെ 14/01/2025 (ചൊവ്വ) 3.30 pm ന്  നഗരസഭ കൗൺസിൽ ഹാളിൽ ചേരുന്നതാണ് എന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽഖാദർ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments