അരുവിത്തുറ സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു.
കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും ചേർന്നാണ് താക്കോൽ കൈമാറിയത്.
ഇതോടെ നാലു വീടുകൾ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി കഴിഞ്ഞു. നിലവിൽ മറ്റു രണ്ടു വീടുകളുടെ കൂടി നിർമ്മാണം പൂർത്തിയായി വരികയാണ്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . ഡെന്നി തോമസ് , മരിയ ജോസ്, വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, അനുശ്രീ കൊട്ടാരം, ഫിദ ഫർസീൻ , മറ്റു എൻഎസ്എസ് വോളൻ്റിയേഴ്സ് എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.
0 Comments